ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍- ഡിസം.31

1. പെട്രോള്‍ വില ഇക്കൊല്ലത്തെ ഏറ്റവും താഴ്ന്ന നിലനില്‍

ഒടുവില്‍ പെട്രോള്‍ വില രാജ്യത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒക്ടോബര്‍ 18 മുതല്‍ കുറഞ്ഞു തുടങ്ങിയ ഇന്ധനവില 70 രൂപ നിലവാരത്തിലാണ് എത്തിയിരിക്കുന്നത്. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇടിയുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ വില കുറച്ചത്.

2. ബാങ്ക് തട്ടിപ്പുകളില്‍ നഷ്ടമായത് 41,167 കോടി രൂപ

2017-18 സാമ്പത്തികവര്‍ഷം ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് തട്ടിപ്പുകാര്‍ കൊള്ളയടിച്ചത് 41,167 കോടി രൂപ. 5917 തട്ടിപ്പ് കേസുകളാണ് ഇക്കാലയളവില്‍ ഉണ്ടായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തട്ടിപ്പില്‍ 72 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ സംഖ്യ 23,933 കോടി രൂപയായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഡാറ്റ പുറത്തുവിട്ടത്.

3. ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് ഇനിയും കിട്ടാതെ ലക്ഷങ്ങള്‍

ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്ക് മാറുന്നതിന് റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് കഴിയുന്നു. എന്നാല്‍ ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് ഇനിയും പുതിയ കാര്‍ഡ് ലഭിച്ചിട്ടില്ല. പഴയ മാഗ്നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ തന്നെയാണ് ഇവരുടെ കൈയിലുള്ളത്. ഇപ്പോള്‍ തന്നെ പഴയ ഡെബിറ്റ് കാര്‍ഡുകള്‍ ചില എംടിഎം മെഷീനുകളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതികളുണ്ടായിരുന്നു. പുതിയ കാര്‍ഡ് നല്‍കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബാങ്കുകള്‍ക്ക് കഴിയാത്ത സാഹചര്യം ഇടപാടുകാരെ വരും നാളുകളില്‍ സമ്മര്‍ദ്ദത്തിലാഴ്ത്തും. എന്നാല്‍ നാളെ മുതല്‍ പഴയ കാര്‍ഡുകള്‍ ഉപയോഗിക്കാനാകാതെ വരുമോ എന്ന കാര്യത്തില്‍ ബാങ്കുകള്‍ക്ക് ഇപ്പോഴും വ്യക്തയില്ലാത്ത സാഹചര്യമാണ്.

4. ഏറ്റവും മോശം വിമാനകമ്പനി ഇന്‍ഡിഗോ

ഇന്ത്യയിലെ ഏറ്റവും മോശം വിമാനകമ്പനിയായി പാര്‍ലമെന്ററി സമിതി തെരഞ്ഞെടുത്തത് ഇന്‍ഡിഗോയെ. ഉപഭോക്താക്കളുടെ പരാതികളോട് കൃത്യമായി ഇന്‍ഡിഗോ പ്രതികരിക്കുന്നില്ലെന്ന് സമിതി അഭിപ്രായപ്പെട്ടു. ലഗേജ് പോളിസിയില്‍ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുവെന്നും സമിതി കണ്ടെത്തി. ചില വിമാനകമ്പനികള്‍ അധികം തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സമിതി വിലയിരുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഒ.ബ്രിയന്‍ ചെയര്‍മാനായ സമിതിയാണിത്.

5. കാഴ്ചയില്ലാത്തവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയാന്‍ സംവിധാനം

കാഴ്ചശക്തിയില്ലാത്തവര്‍ക്ക് കറന്‍സിനോട്ടുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ മൊബീല്‍ ഫോണില്‍ സംവിധാനം ഒരുക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. ഇതിനായി മികച്ച ആശയങ്ങള്‍ ആര്‍ബിഐ ക്ഷണിച്ചു. നോട്ടുകളുടെ മൂല്യം ഇംഗ്ലിഷ്, ഹിന്ദി ഭാഷകളില്‍ കേള്‍ക്കാനാകുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്. മൊബീല്‍ ഫോണ്‍ ഉപയോഗിച്ചുള്ള സംവിധാനമാണെങ്കില്‍ ഇന്റര്‍നെറ്റില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയണം. നിലവില്‍ ഇന്റാള്‍ജിയോ എന്ന അച്ചടിവിദ്യയാണ് നോട്ടുകളുടെ മൂല്യം തിരിച്ചറിയാനായി അവര്‍ ഉപയോഗിക്കുന്നത.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it