പ്രതീക്ഷയോടെ രാജ്യം, കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ചയെത്തും

കോവിഡ് വ്യാപനം ലോകം മുഴുവന്‍ അതിരൂക്ഷമാകുകയും അടച്ചിടലുകള്‍ കൂടുകയും ചെയ്യുന്നതിനിടയില്‍ ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ സംബന്ധിച്ച ആശ്വാസ വാര്‍ത്തയാണ് എത്തുന്നത്. കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍ ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ആശുപത്രികളില്‍ വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി ഉള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് അവസാന ഘട്ടത്തിലാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയില്‍ കണ്ടത്തിയ സാഹചര്യത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ലാബുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് വൈറസിന്റെ അതി ശക്തമായ പുതിയ വകഭേദം ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പ്രാബല്ല്യത്തിലാക്കി. യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിയ യാത്രക്കാര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയും പഞ്ചാബും നഗരങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകള്‍ക്കും നിയന്ത്രണം തുടരുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it