ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാനവാര്‍ത്തകള്‍; ഓഗസ്റ്റ് 21

1. പ്രളയ സെസ് പിന്‍വലിക്കില്ല; വായ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറാകണമെന്ന് തോമസ് ഐസക്

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പ്രളയ സെസ് പിന്‍വലിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സെസ് ഏര്‍പ്പെടുത്തിയത്. അത് പുനപരിശോധിക്കാനാകില്ലെന്നും ധനമന്ത്രി അറിയിച്ചു.

2. കോര്‍പ്പറേറ്റ് നികുതി പടിപടിയായി വെട്ടിക്കുറയ്ക്കുമെന്ന് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ സമ്പദ്ഘടനയില്‍ മാന്ദ്യത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതിനെ തുടര്‍ന്ന് പ്രതിസന്ധി മറികടക്കാനുളള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ബജറ്റ് പ്രഖ്യാപനത്തിന് മാറ്റം വരുത്തിക്കൊണ്ട് കോര്‍പ്പറേറ്റ് നികുതി പടിപടിയായി വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

3. വാള്‍മാര്‍ട്ട് ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് ക്യാഷ്-ഇന്‍-ക്യാരി ബിസിനസിലേക്ക്

ക്യാഷ്- ഇന്‍-ക്യാരി ബിസിനസിലേക്കു കടക്കുന്നതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ് വാള്‍മാര്‍ട്ട്. ഫുഡ് ആന്‍ഡ് ഗ്രോസറി സെഗ്മെന്റില്‍ സാന്നിധ്യമാകാന്‍ ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്നതു പോലെ ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കും വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാള്‍മാര്‍ട്ട്.

4. ഗവണ്‍മെന്റ് ഇ- മാര്‍ക്കറ്റ് പ്ലേസിലൂടെ റീറ്റെയില്‍ ഷോപ്പിങ് സാധ്യമാകും

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളോട് കിടപിടിക്കുന്ന ഗവണ്‍മെന്റ് ഇ- മാര്‍ക്കറ്റ് (GeM) റീറ്റെയില്‍ സ്‌പേസ് തുടങ്ങാന്‍ ആലോചന. നിലവില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ പ്രൊക്യുവര്‍മെന്റ് പ്ലാറ്റ്‌ഫോമായ GeM ലൂടെ ഉല്‍പ്പാദകര്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍മാരുമായി ഇടപാടുകള്‍ നടത്താമായിരുന്നുവെങ്കില്‍ ഇനി അത് ബി ടു സി ആക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി.

5. ഇ-വിസ നിരക്കിലും കാലാവധിയിലും പുതിയ മാറ്റങ്ങള്‍

അഞ്ച് വര്‍ഷത്തേക്കുള്ള ഇ- വിസ അനുവദിക്കുന്നതിനു പുറമെ താരതമ്യേന തിരക്കു കുറഞ്ഞ സീസണില്‍ കുറഞ്ഞ നിരക്കില്‍ ഇ- വിസ അനുവദിക്കുമെന്നു കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it