രൂപയ്ക്കും ചൈനീസ് യുവാനും ക്ഷീണം ; ഓഹരി വിപണിയിലും ഇടിവ് തുടരുന്നു

വിദേശനാണ്യ വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിട്ടുകൊണ്ടിരിക്കുന്നത് വന്‍ ഇടിവ്

വിദേശനാണ്യ വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിട്ടുകൊണ്ടിരിക്കുന്നത് വന്‍ ഇടിവ്. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ വിലത്താഴ്ചയാണിത്്.

ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ ഇടിവ് തുടരുകയാണ്. അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന വ്യാപാര സംഘര്‍ഷങ്ങളും രാജ്യത്ത് ആഭ്യന്തരമായി വളര്‍ന്നുവരുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങളും  ഏഷ്യന്‍ വിപണികളില്‍ തുടരുന്ന വില്‍പ്പന സമ്മര്‍ദ്ദവുമാണ് പ്രധാന കാരണങ്ങള്‍.

ഇന്ന് ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 72 കവിഞ്ഞു. 15 പൈസയുടെ ഇടിവോടെയാണ് രാവിലെ വ്യാപാരം തുടങ്ങിയത്. ഉച്ചയോടെ 71.75 ആയി.
ദിവസങ്ങള്‍ക്കകം 72.50 ലേക്ക് വരെ ഇടിഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍.ചൈനീസ് കറന്‍സിയായ യുവാനും പതിനൊന്ന് വര്‍ഷത്തിനിടയിലെ കുറഞ്ഞ മൂല്യത്തിലാണിപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here