കൂടുതല്‍ റൂട്ടുകളുമായി എയര്‍ലൈന്‍ കമ്പനികള്‍; ടിക്കറ്റ് നിരക്കിലും വന്‍ കുറവ്, അറിയാം

ഇന്ത്യയിലെ പ്രധാന എയര്‍ലൈന്‍ കമ്പനികളായ ഗോ എയര്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര എന്നിവര്‍ പുതിയ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റ് കണക്ഷനുകള്‍ കൊണ്ടുവരുന്നു. മുംബൈ- ബാങ്കോക്ക്, ഡെല്‍ഹി- ബാങ്കോക്ക് റൂട്ടുകളാണ് ഗോ എയര്‍ പുതുതായി തുടങ്ങിയത്. മുംബൈയില്‍ നിന്ന് സിംഗപ്പൂരിലേക്കും ബാങ്കോക്കിലേക്കുമാണ് ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.

ടൊറന്റോ, ദുബായ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ പുതിയ ഫ്‌ളൈറ്റുകള്‍ ആരംഭിച്ചത്. ഡെല്‍ഹി-സിംഗപ്പൂര്‍, മുംബൈ- സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് പുതിയ ഫ്‌ളൈറ്റ് സര്‍വീസുമായി വിസ്താരയും ഒപ്പമുണ്ട്. പുതിയ സര്‍വീസുകളും കുറഞ്ഞ നിരക്കും അറിയാം.

ഗോ എയര്‍

മുംബൈ-ബാങ്കോക്ക്-മുംബൈ, ഡെല്‍ഹി-ബാങ്കോക്ക്-ഡെല്‍ഹി എന്നിവടങ്ങളിലേക്ക് പുതിയ എയര്‍സര്‍വീസുകള്‍ ആണ് ഗോ എയര്‍ ആരംഭിച്ചിരിക്കുന്നത്. അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് 8,499 ഉം 8,199 മാണ് മുംബൈയില്‍ നിന്നും ഡെല്‍ഹിയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള ടിക്കറ്റ് നിരക്ക്.

ഇന്‍ഡിഗോ

ഇന്‍ഡിഗോയും പുതിയ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെ 8499 രൂപയാണ് മുംബൈയില്‍ നിന്നും സിംഗപ്പൂരിലേക്കും മുംബൈയില്‍ നിന്ന് ബാങ്കോക്കിലേക്കും ആരംഭിച്ച ഫ്‌ളൈറ്റുകളുടെ നിരക്ക്. മുംബൈ-ബാങ്കോക്ക് റൂട്ട് ഓഗസ്റ്റ് 22 മുതലാണ് വരിക.

എയര്‍ ഇന്ത്യ

ഇന്‍ഡോര്‍-ദുബായ്- ഇന്‍ഡോര്‍, കൊല്‍ക്കത്ത-ദുബായ്-കൊല്‍ക്കത്ത, ഡെല്‍ഹി-ടൊറന്റോ-ഡെല്‍ഹി എന്നീ റൂട്ടുകളിലാണ് എയര്‍ ഇന്ത്യ റൂട്ടുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഡെല്‍ഹി-ടൊറന്റോ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ഫ്‌ളൈറ്റുകള്‍ വീതമാണ് ഉണ്ടാകുക. സെപ്റ്റംബര്‍ 27 മുതലാകും ഈ സര്‍വീസുകള്‍ ആരംഭിക്കുക. ഡെല്‍ഹിയില്‍ നിന്നും ടൊറന്റോയിലേക്കുള്ള നിരക്ക് 50,889 രൂപയായിരിക്കും.

വിസ്താര

ഇന്റര്‍നാഷണല്‍ റൂട്ടുകള്‍ ഉള്‍പ്പെടുത്തിയ വിസ്താരയും പാസഞ്ചര്‍ ട്രാഫിക് കൂട്ടുവാന്‍ ഡിസ്‌കൗണ്ടുകളുമായി രംഗത്തുണ്ട്. ഡെല്‍ഹി-സിംഗപ്പൂര്‍-ഡെല്‍ഹി, മുംബൈ-സിംഗപ്പൂര്‍-മുംബൈ എന്നിവിടങ്ങളിലേക്കാണ് വിസ്താര സര്‍വീസുകള്‍ വികസിപ്പിച്ചത്.

ഡെല്‍ഹി സിംഗപ്പൂര്‍ ഫ്‌ളൈറ്റുകള്‍ ഓഗസ്റ്റ് ആറോടെയും മുംബൈ സിംഗപ്പൂര്‍ ഫ്‌ളൈറ്റുകള്‍ ഓഗസ്റ്റ് ഏഴോടെയും പ്രവര്‍ത്തനമാരംഭിക്കും. വിസ്താര വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയത് പ്രകാരം നിരക്കുകളിലും വന്‍ കുറവ് യാത്രക്കാര്‍ക്ക് പ്രതീക്ഷിക്കാം.

(നിരക്കുകള്‍ വിമാനക്കമ്പനികള്‍ 20-07-19 ല്‍ പുറത്തു വിട്ടത്. മാറ്റം വരാം)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it