ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഓഗസ്റ്റ് 6

1. സ്വർണവില റെക്കോർഡ് ഉയരത്തിൽ

സ്വർണവില റെക്കോർഡ് പുതിയ റെക്കോർഡിട്ടു. കേരള വിപണിയിൽ തിങ്കളാഴ്ച സ്വർണത്തിന്റെ വില 26,600 രൂപയായിരുന്നു. ഇന്നും അതേ നിലയിൽ തുടരുന്നു. ബുള്ള്യൻ വിപണിയിൽ ഗ്രാമിന് 3697 രൂപയാണ് വില. യുഎസ്-ചൈന വ്യാപാരത്തർക്കങ്ങൾ കടുക്കുന്ന സാഹചര്യത്തിലാണ് സ്വർണവില ഉയർന്നത്.

2. മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ്: 13.6 കോടി രൂപ ലാഭം

ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ക്യാപിറ്റൽ സർവീസസിന് ജൂൺ 30ന് അവസാനിച്ച പാദത്തിൽ 13.6 കോടി രൂപ ലാഭം നേടി. ഇക്കാലയളവിൽ 451.3 കോടി രൂപയുടെ വാഹനവായ്പ കമ്പനി വിതരണം ചെയ്തു.

3. വ്യവസായ വായ്പ: ഒറ്റത്തവണ തീർപ്പാക്കലിന് അവസരം നൽകുമെന്ന് മന്ത്രി

വായ്പയെടുത്ത് വ്യവസായം തുടങ്ങി തിരിച്ചടവിൽ വീഴ്ചവരുത്തിയവർക്ക് പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കലിന് അവസരം നൽകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. അങ്ങനെ തിരിച്ചുകിട്ടുന്ന പണം പുതിയ സംരംഭകർക്ക് വായ്പയായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4. രൂപയ്ക്ക് തകർച്ച

യുഎസ്-ചൈന വ്യാപാര തർക്കം കനക്കുമെന്ന ആശങ്കയിൽ രൂപയ്ക്ക് തകർച്ച. ആറു വർഷത്തെ ഏറ്റവും വലിയ ഇടിവാണ് രൂപ തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഡോളറിനെതിരെ 70.82 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്.

5. 2.8 ബില്യൺ ഡോളറിന്റെ ആമസോൺ ഓഹരികൾ വിറ്റ് ബെസോസ്

2.8 ബില്യൺ ഡോളറിന്റെ ആമസോൺ ഓഹരികൾ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് വിറ്റു. 2.8 ബില്യൺ ഡോളറിന്റെ ഓഹരികളാണ് ബെസോസ് വിറ്റത്. തന്റെ റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിന് ഫണ്ട് കണ്ടെത്താൻ 1 ബില്യൺ ഡോളറിന്റെ ഓഹരി ഓരോ വർഷവും വിൽക്കുമെന്ന് ബെസോസ് നേരത്തേ അറിയിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it