കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് അമേരിക്കയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത

കോവിഡ് വാക്‌സിനെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ ആശങ്കകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്റെ (സിഡിസി) പുതിയൊരു പഠനം വ്യക്തമാക്കുന്നത്.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ വൈറസ് വാഹകരോ രോഗപ്രചാരകരോ ആകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
'കുത്തിവയ്പ്പ് എടുക്കുന്ന ആളുകള്‍ വൈറസ് വഹിക്കുന്നില്ല - അവര്‍ക്ക് അസുഖം വരില്ല' സന്റര്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോച്ചല്‍ വലന്‍സ്‌കി പറഞ്ഞു. 'അത് ക്ലനിക്കല്‍ പരീക്ഷണങ്ങളില്‍ മാത്രമല്ല, ലോകഡാറ്റയിലുമുണ്ട്' അദ്ദേഹം ഒരു മാധ്യമത്തോട് വ്യക്തമാക്കി.
അമേരിക്കയ്ക്ക് ചുറ്റുമുള്ള എട്ട് സ്ഥലങ്ങളിലായി 4,000 ത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍, ഫോസ്റ്റ് റെസ്‌പോണ്ടേഴ്‌സ്, മറ്റ് അവശ്യ തൊഴിലാളികള്‍ എന്നിവരില്‍ നിന്നാണ് ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചത്. വികസിപ്പിച്ചെടുത്ത വാക്‌സിനുകളോടുള്ള കൊറോണ വൈറസിന്റെ സ്വഭാവം മാത്രമല്ല, മറ്റ് പകര്‍ച്ചാവ്യാധികളെ കുറിച്ചും പഠനം പരിശോധിച്ചു.
ഫൈസര്‍-ബയോടെക് അല്ലെങ്കില്‍ മോഡേണ വാക്‌സിനിന്റെ ഒരു ഡോസിന് ശേഷം, സ്വീകരിച്ചവരില്‍ അണുബാധയുടെ സാധ്യത 80% കുറഞ്ഞുവെന്ന് പഠനം വ്യക്തമാക്കുന്നു. രണ്ടാമത്തെ ഡോസിനുശേഷം, ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ശാസ്ത്രജ്ഞര്‍ കണ്ടതിന് സമാനമായി, അവരുടെ അപകടസാധ്യത 90 ശതമാനം കുറഞ്ഞു. ഇത് വാക്‌സിനിന്റെ രണ്ട് ഡോസ് ഫലപ്രാപ്തി നിരക്ക് 95 ശതമാനമാണെന്ന് കാണിക്കുന്നു.
നേരത്തെ 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ വാക്‌സിന്‍ 100 ശതമാനം ഫലപ്രദമാണെന്ന് ബുധനാഴ്ച പുറത്തുവിട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it