നിങ്ങളുടെ ഓഫീസ് ജിയോ-ടാഗ് ചെയ്തോ? ഇല്ലെങ്കിൽ ഉടൻ വേണ്ടി വരും 

കടലാസ് കമ്പനികളെ തിരിച്ചറിയാൻ പുതിയ തന്ത്രവുമായി കേന്ദ്ര സർക്കാർ. ഓരോ കമ്പനികളോടും അവരവരുടെ രജിസ്റ്റേഡ് ഓഫീസുകൾ ജിയോ-ടാഗ് ചെയ്യാൻ ആവശ്യപ്പെടാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് മിന്റ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

ജിയോ-ടാഗിംഗ് എന്നാൽ നിങ്ങളുടെ ഓഫീസ് നിൽക്കുന്ന സ്ഥലത്തിന്റെ കൃത്യമായ ഡേറ്റ (അക്ഷാംശം, രേഖാംശം എന്നിവയുൾപ്പെടെ) ആണ്. കമ്പനി രജിസ്ട്രാറിന് (RoC) നൽകുന്ന വിവങ്ങൾക്കും രേഖകൾക്കും ഒപ്പം ജിയോ-ടാഗ് കൂടി സമർപ്പിക്കണം.

ഇത്തരത്തിൽ ജിയോ-ടാഗ് ചെയ്യുമ്പോൾ ഒരേ സ്ഥലത്തുനിന്നും അസാധാരണമാം വിധം നിരവധി റിട്ടേൺ ഫയലിംഗ് നടന്നാൽ അധികൃതർക്ക് അറിയാൻ സാധിക്കും. അങ്ങനെ ഒരേ കെട്ടിടത്തിന്റെ മേൽവിലാസം ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന തട്ടിപ്പു കമ്പനികളെ കണ്ടെത്താനാകുമെന്ന് കേന്ദ്ര കമ്പനികാര്യ സഹമന്ത്രി പി പി ചൗധരി പറഞ്ഞു.

കടലാസ് കമ്പനികക്കെതിരായ നീക്കത്തിൽ ഇതുവരെ സർക്കാർ അത്തരം രണ്ട് ലക്ഷം കമ്പനികളെ രജിസ്റ്റർ ചെയ്ത കമ്പനികളുടെ ലിസ്റ്റിൽ നിന്ന് നീക്കിയിരുന്നു. രണ്ട് വർഷത്തിലേറെയായി വാർഷിക നികുതി റിട്ടേൺ സമർപ്പിക്കാതെ കമ്പനികളെയാണ് ഇത്തരത്തിൽ ഒഴിവാക്കിയത്. ചിലവ പണത്തട്ടിപ്പ് കേസുകളിൽ അന്വേഷണം നേരിടുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it