കൈപ്പറ്റാത്ത ലോട്ടറി സമ്മാനങ്ങള്‍; കേരള സര്‍ക്കാരിന് ലഭിച്ചത് 221 കോടി രൂപ

സംസ്ഥാന സര്‍ക്കാരിന്റെ കേരള ലോട്ടറി ഭാഗ്യക്കുറിയില്‍ സമ്മാനമടിച്ചിട്ടും കൈപ്പറ്റാത്തതായി സര്‍ക്കാരിന് തിരികെ ലഭിച്ച പണം 220.99 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 2017-18 ല്‍ ഇത് 151 കോടി 3 ലക്ഷമായിരുന്നു.

കഴിഞ്ഞ വര്‍ഷം കേരള ലോട്ടറിയില്‍ നിന്ന് സര്‍ക്കാര്‍ നേടിയ അറ്റാദായം 1695.5 കോടി രൂപയാണ്. സമ്മാനം ഏജന്റുമാരുടെ കമ്മിഷന്‍ എന്നിവ നല്‍കിക്കഴിഞ്ഞാണിത്.

സംസ്ഥാന ലോട്ടറി ആരംഭിച്ച 1967-68 കാലഘട്ടത്തില്‍ 14 ലക്ഷം രൂപ മാത്രമായിരുന്നു അറ്റാദായം. ഓരോ വര്‍ഷവും ഈ തുകയില്‍ വര്‍ധനവുണ്ടായിരിക്കുന്നതായാണ് കണക്ക്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it