ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാനവാര്‍ത്തകള്‍; ഒക്ടോബര്‍ 29

1. സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി

ജിഎസ്ടി കുടിശിക അടയ്ക്കാനാകാതെ വ്യാപാരി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപാര, വ്യവസായ രംഗത്തെ വിവിധ സംഘടനകളുടെ കടയടപ്പ് സമരം തുടങ്ങി. രാവിലെ ആറ് മണിക്ക് ആരംഭിച്ച സമരം വൈകീട്ട് ആറ് മണി വരെയാണ്. സംസ്ഥാനത്ത് അര ലക്ഷത്തോളം വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ഇത്തരത്തില്‍ നോട്ടീസ് അയച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.

2. ഹോങ്കോങ്ങ് നെഗറ്റീവ് സാമ്പത്തിക വളര്‍ച്ചയിലേക്ക്

അഞ്ച് മാസത്തെ അക്രമാസക്തമായ ചൈനാ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഫലമായി ഹോങ്കോങ്ങ് നേരിടുന്നത് സാരമായ സാമ്പത്തിക മുരടിപ്പ്. 2019 ല്‍ നെഗറ്റീവ് സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞതായി ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിവരുന്ന കാരി ലാം പറഞ്ഞു. സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ രക്ഷാ പാക്കേജ് നേരിയ ഫലം മാത്രമേ സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയുള്ളൂവെന്ന് നിരീക്ഷകര്‍ പറയുന്നു.

3. ചൈനീസ് ചരക്കുകളുടെ താരിഫ് സസ്‌പെന്‍ഷന്‍ അമേരിക്ക തുടരുമെന്നു സൂചന

ചൈനീസ്

ചരക്കുകളുടെ മേലുള്ള 34 ബില്യണ്‍ (26.44 ബില്യണ്‍ ഡോളര്‍) താരിഫ്

സസ്‌പെന്‍ഷന്‍ ഈ വര്‍ഷം ഡിസംബര്‍ 28 ന് കാലഹരണപ്പെടാന്‍ പോകുന്ന

സാഹചര്യത്തില്‍ അതു നീട്ടണോ എന്ന കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം പഠനം

നടത്തുന്നു.പ്രഖ്യാപനം വൈകില്ലെന്ന് ഉറപ്പായതായും അനുകൂല തീരുമാനത്തിനാണ്

സാധ്യതയെന്നും യുഎസ് ട്രേഡ് ഏജന്‍സിയായ യുഎസ്ടിആര്‍ അറിയിച്ചു.

4. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ തുക വര്‍ധിപ്പിച്ചാല്‍ ശിക്ഷ

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുമ്പോള്‍ ഗുണന ഘടകമോ ആശ്വാസ സഹായമോ പലിശയോ മറ്റ് കാര്യങ്ങളോ ഭൂമി വിലയ്‌ക്കൊപ്പം കൂട്ടിയാല്‍ ശിക്ഷയെന്ന് റവന്യു വകുപ്പ്. ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍മാര്‍ക്കും റവന്യു വകുപ്പ് നിര്‍ദേശം നല്‍കി. ഏറ്റെടുത്ത സ്ഥലത്തിന്റെ പരിസരത്തെയോ വില്ലേജിലെയോ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടന്ന വസ്തുവില്‍പ്പന ഇടപാടുകളിലെ ഉയര്‍ന്ന തുകയുടെ ശരാശരിയാണ് കണക്കിലെടുക്കേണ്ടത്.

5. വിസില്‍ ബ്ലോവര്‍ ആരോപണം: ഇടപാടുകാര്‍ക്ക് ഇന്‍ഫോസിസ് വിശദീകരണക്കത്ത് അയക്കും

വിസില്‍ ബ്ലോവര്‍ ആരോപണം സംബന്ധിച്ചും തുടര്‍ന്നുള്ള അന്വേഷണങ്ങളെക്കുറിച്ചും കമ്പനിയുടെ ഇടപാടുകാര്‍ക്ക് ഇന്‍ഫോസിസ് വിശദീകരണക്കത്തു നല്‍കും. ബെംഗളൂരുവിലെ ആസ്ഥാനത്ത് ഇതിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it