ഉംപുന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു? കേരളത്തിന് ഭീഷണിയാകുന്നത് പ്രധാനമായും ഇത്തരത്തില്‍

കോവിഡിനിടയില്‍ മറ്റൊരുമഹാ വ്യാധിയുടെ പേരും ചര്‍ച്ചയാകുകയാണ്. 'ഉംപുന്‍' എന്ന അതിതീവ്ര ചുഴലിക്കാറ്റ്. 2020 ല്‍ ഇന്ത്യയില്‍ ആദ്യമായി വീശിയടിക്കാന്‍ പോകുന്ന ചുഴലിക്കാറ്റാണിത്. അതി തീവ്ര ചുഴലിക്കാറ്റായി മാറുന്ന ഉംപുന്‍ അടുത്ത മൂന്ന് മണിക്കൂറില്‍ തീരംതൊടുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിലെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്.

ഈ ചുഴലിക്കാറ്റ് 170- 180 കി.മീ. വേഗത്തില്‍ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമുണ്ടാകും. കേരളത്തിനും വന്‍ ഭീഷണിയായേക്കും ഈ ചുഴലിക്കാറ്റ്. ഇപ്പോല്‍ തന്നെ കേരളത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.

കേരളത്തിലെ വ്യവസായ ഉല്‍പ്പാദന മേഖല ലോക്ഡൗണ്‍ ആയതോടെ പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. അത് കൊണ്ട് തന്നെ വൈദ്യുത ഉപഭോഗത്തില്‍ വളരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതും. മാത്രമല്ല പല ജലംസംഭരിണികളും ഇപ്പോള്‍ വൈദ്യുതോല്‍പ്പാദനം കുറഞ്ഞ് ിറഞ്ഞ അവസ്ഥയിലാണ്. 40വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേര്‍ഷന്‍ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് കേരളത്തിന് ഉള്ളത്. ഇതില്‍ 29 എണ്ണം കെഎസ്ഇബി യുടെ കീഴിലുള്ളതാണ്. ഇതില്‍ ചെറിയൊരു ശതമാനം മാത്രമാണ് വൈദ്യുതോപയോഗത്തിനായി ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ഗാര്‍ഹിക യൂണിറ്റുകളില്‍ വൈദ്യുതോപയോഗം വര്‍ധിച്ചെങ്കിലും വ്യവസായിക ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്ന വൈദ്യുതിയുടെ തോത് വളരെ വലിയ തോതിലാണ് കുറഞ്ഞിരിക്കുന്നത്.

കാലവര്‍ഷം ഇത്തവണ നേരത്തെ വരുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. അതിവര്‍ഷത്തെ ചെറുക്കാനുള്ള നിലയില്‍ അല്ല കേരളത്തിലെ ഡാമുകളുടെ ഇപ്പോഴത്തെ ജല സംഭരണത്തിനുള്ള കെല്‍പ്പ് എന്നതാണ് കരളത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത്. പല ഡാമുകളും 30-50 ശതമാനം മാത്രമേ അധിക ജലം സംഭരിക്കാന്‍ കഴിയൂ എന്ന അവസ്ഥയിലാണ് ഉള്ളത്. ഇടുക്കി ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി എന്നത് 1996.30എംസിഎം ആണ് ഇപ്പോള്‍ തന്നെ ഇത് 1134.129 ലാണ്. ഇത് ഇടുക്കി ഡാമിന്റെ നില. മറ്റ് ഡൈമുകളുടേതും സമാനം തന്നെ. മന്ത്രി എംഎം മണി പങ്കുവച്ച നിലവിലെ ഡാമുകളുടെ ശേഷി വ്യക്തമാക്കുന്ന പട്ടിക ചുവടെ.

നിലവില്‍ ചെന്നൈ തീരത്തിന് 700 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. കേരളത്തിലും ചുഴലിക്കാറ്റിന്റെ വരവ് പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ നിലവിലെ അവസ്ഥയില്‍ ശക്തമായ മഴ കൂടെ വന്നാല്‍ ഗുരുതര പ്രശ്‌നമാകും സൃഷ്ടിക്കപ്പെടുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it