ആഗോള പട്ടിണി സൂചിക: പാകിസ്ഥാനേക്കാള്‍ മോശം സ്ഥാനത്തു തന്നെ ഇന്ത്യ

ജനസംഖ്യയിലെ പട്ടിണിക്കാരുടെ തോത് ഇന്ത്യയില്‍ കൂടിവരുന്നതായുള്ള കണക്കുമായി ആഗോള പട്ടികാ സൂചിക. 2019 ലെ 117 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 102 ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം 119 രാജ്യങ്ങളില്‍ 103 ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 106 ാം സ്ഥാനത്തായിരുന്ന പാകിസ്ഥാനിലെ നില ഭേദപ്പെട്ട് 94 ാം സ്ഥാനത്തായി.

പോഷകാഹരക്കുറവ്, ശിശു മരണനിരക്ക്, ശരീരശോഷണം, വിളര്‍ച്ച എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് 14 വര്‍ഷമായി പ്രമുഖ എന്‍ജിഒ പ്രസ്ഥാനമായ വെല്‍ത്ത് ഹങ്കര്‍ ഹൈലൈഫ് തയ്യാറാക്കുന്ന ഈ പട്ടിക.സിയറ ലിയോണ്‍, ഉഗാണ്ട, ജിബൂട്ടി, കോംഗോ റിപ്പബ്ലിക്, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇന്ത്യക്ക് തൊട്ടുപുറകിലുള്ളത്.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 25 ാം സ്ഥാനത്താണ് ചൈന. 66 ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88 ാം സ്ഥാനത്ത് ബംഗ്ലാദേശും. വന്‍ വികസനങ്ങള്‍ ലക്ഷ്യമിട്ട് കുതിക്കുമ്പോഴും ഇന്ത്യയിലെ സ്ഥിതി ഗുരുതരമാണെന്ന് കണക്കുകള്‍ പറയുന്നു. 2017 ല്‍ നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it