സാമൂഹിക ചലനാത്മകത: ആഗോള പട്ടികയില്‍ ഇന്ത്യ 76-ാമത്

ആഗോളാടിസ്ഥാനത്തിലുള്ള സാമൂഹിക ചലനാത്മകത വിഷയമാക്കി വേള്‍ഡ് ഇക്കണോമിക് ഫോറം തയ്യാറാക്കിയ പുതിയ സോഷ്യല്‍ മൊബിലിറ്റി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നില്‍

-Ad-

ആഗോളാടിസ്ഥാനത്തിലുള്ള സാമൂഹിക ചലനാത്മകത വിഷയമാക്കി വേള്‍ഡ് ഇക്കണോമിക് ഫോറം തയ്യാറാക്കിയ പുതിയ സോഷ്യല്‍ മൊബിലിറ്റി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നില്‍. 82 രാജ്യങ്ങളില്‍ 76-ാമതാണ് ഇന്ത്യ.

ഡെന്‍മാര്‍ക്കിനാണ് ആഗോള പട്ടികയിലെ ഒന്നാം സ്ഥാനം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ഡബ്ല്യു ഇ എഫിന്റെ അമ്പതാമത് വാര്‍ഷിക യോഗത്തിന്റെ ആമുഖമായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മാന്യമായ വേതന വിതരണം, സാമൂഹ്യ സുരക്ഷ എന്നിവിടങ്ങളില്‍ ഇന്ത്യ ഇനിയും മെച്ചപ്പെടണമെന്ന്  റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്ലോബല്‍ സോഷ്യല്‍ മൊബിലിറ്റി ഇന്‍ഡെക്‌സ് പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളെല്ലാം  യൂറോപ്യന്‍ മേഖലയില്‍ നിന്നുള്ളതാണ്.
നോര്‍ഡിക് രാജ്യങ്ങള്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡെന്‍മാര്‍ക്ക്  (85 പോയിന്റ് നേടി), നോര്‍വേ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍ (83 പോയിന്റിനു മുകളില്‍), ഐസ്ലന്‍ഡ് (82 പോയിന്റ്). നെതര്‍ലാന്‍ഡ്സ് (ആറാം സ്ഥാനം), സ്വിറ്റ്സര്‍ലന്‍ഡ് (ഏഴാം സ്ഥാനം), ഓസ്ട്രിയ (എട്ടാം സ്ഥാനം), ബെല്‍ജിയം (ഒമ്പതാം സ്ഥാനം), ലക്‌സംബര്‍ഗ് (പത്താം സ്ഥാനം) എന്നിവയാണ് ആദ്യ പത്തില്‍ ഇടംനേടിയത്.

-Ad-

ജി 7 സമ്പദ്വ്യവസ്ഥയിലുള്‍പ്പെടുന്ന ജര്‍മനി 78 പോയിന്റുമായി പതിനൊന്നാം സ്ഥാനത്തുണ്ട്. ഫ്രാന്‍സ് 12 ആം സ്ഥാനത്തും. കാനഡ (14), ജപ്പാന്‍ (15), ബ്രിട്ടന്‍(21), അമേരിക്ക(27), ഇറ്റലി (34) എന്നിങ്ങനെയാണ് പട്ടികയില്‍ സ്ഥാനങ്ങള്‍.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള പുത്തന്‍ പ്രശ്‌നങ്ങളുടെ സങ്കീര്‍ണത രൂക്ഷമായി നിലനില്‍ക്കവേയാണ് 50 ാം ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്ക് നാളെ തുടക്കമാകുന്നത്. സുസ്ഥിര  ലോകം എന്ന സന്ദേശവുമായി ലോകത്തെ വികസിത, വികസ്വര രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പഞ്ചദിന ഇച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചാള്‍സ് രാജകുമാരന്‍, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യന്‍ സംഘത്തില്‍  നൂറോളം കമ്പനികളുടെ തലവന്മാര്‍, കേന്ദ്ര മന്ത്രിമാര്‍, ഏതാനും  മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here