ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 19

പ്രളയ സെസ് ഓഗസ്റ്റ് ഒന്ന് മുതൽ തന്നെ; ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം: പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

Kerala floods GST
-Ad-
1. പ്രളയ സെസ് ഓഗസ്റ്റ് ഒന്ന് മുതൽ തന്നെ; ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം

രണ്ട് വട്ടം മാറ്റി വച്ച പ്രളയ സെസ് ഓഗസ്റ്റ് ഒന്ന് മുതൽ തന്നെ നടപ്പാക്കും. പ്രളയ സെസ് നടപ്പാക്കുന്നതിനു തടസ്സമായിരുന്ന കേന്ദ്ര ജി എസ് ടി ചട്ടങ്ങളിലെ 32 എ വ്യവസ്ഥ ഭേദഗതി ചെയ്തതിനാലാണ് ഇത്. 12%, 18%, 28 % ജി എസ് ടി നിരക്കുള്ള ഉൽപന്നങ്ങൾക്കാകും ഒരു ശതമാനം സെസ്.

2. സർചാർജ് ഒഴിവാക്കാൻ എഫ്‌പിഐകൾക്ക് മാർഗം നിർദേശിച്ച് ധനമന്ത്രി

അതിസമ്പന്നർക്ക് ഏർപ്പെടുത്തിയ സർചാർജ് പിൻവലിക്കില്ലെന്നും ഇതിൽ നിന്ന് ഒഴിവാക്കണമെങ്കിൽ ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റർമാർ (എഫ്‌പിഐ) ട്രസ്റ്റുകൾക്ക് പകരം കമ്പനികളായി രജിസ്റ്റർ ചെയ്യണമെന്നും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞു. ഇക്കഴിഞ്ഞ ബജറ്റിലാണ് 2 കോടിയിലധികം വരുമാനമുള്ളവർക്ക് സർക്കാർ സർചാർജ് ഏർപ്പെടുത്താൻ നിർദേശം നൽകിയത്

3. ഇന്ത്യയുടെ ജിഡിപി വളർച്ച കുറയും: എഡിബി

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് മുൻപ് പ്രതീക്ഷിച്ചതിലും കുറയുമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB). 2020 സാമ്പത്തിക വർഷം ഇന്ത്യ 7.2 ശതമാനം വളരുമെന്നാണ് എഡിബി പ്രവചിച്ചിരുന്നത്. എന്നാൽ സ്വകാര്യ ഉപഭോഗത്തിലും നിക്ഷേപത്തിലും ഉണ്ടായ കുറവ് മൂലം, പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനത്തിലേക്ക് താഴ്ത്തിയെന്ന് പുതിയ റിപ്പോർട്ടിൽ എഡിബി ചൂണ്ടിക്കാട്ടി.

-Ad-
4. പൊതു ഗതാഗത മാർഗങ്ങളും ബാറ്ററിയാക്കാൻ സർക്കാർ ലക്ഷ്യം; മന്ത്രി ശശീന്ദ്രൻ

സംസ്ഥാനത്തെ പൊതുഗതാഗത മാർഗങ്ങളും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബാറ്ററി അധിഷ്ഠിതമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ. ടു വീലറുകളും ഓട്ടോകളും വൈദ്യുതി വത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇലക്ട്രിക് ഓട്ടോകൾ അവതരിപ്പിക്കുന്നത് എന്നും മന്ത്രി അറിയിച്ചു.

5. പേടിഎം മാളിന്റെ ഓഹരി വാങ്ങാൻ ഇ-ബേ

പേടിഎം മാളിന്റെ 5.5% ഓഹരി ഇ-ബേ സ്വന്തമാക്കും. ഇന്ത്യയുടെ അതിവേഗം വളരുന്ന ഇ-കോമേഴ്‌സ് രംഗത്ത് ചുവടുറപ്പിക്കാനുള്ള പുതിയ നീക്കമാണ് ഇ-ബേ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇടപാടിന്റെ തുക വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here