കണക്ഷന്‍സ് 2022; ഐഐഎംസി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന കേരള ഘടകം മീറ്റ് കൊച്ചിയില്‍ സംഘടിപ്പിച്ചു

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലെ മാധ്യമപഠന സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണികേഷന്റെ (ഐഐഎംസി) പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ കേരള ഘടകം മീറ്റ് സംഘടിപ്പിച്ചു. കണക്ഷന്‍സ് 2022 എന്ന പേരില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന മീറ്റില്‍ ഐഐഎംസിയിലെ പൂര്‍വ വിദ്യാര്‍ത്ഥികളും സംഘടനയുടെ ദേശീയ ഭാരവാഹികളും പങ്കെടുത്തു. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് 'കണക്ഷന്‍സ്' സംഘടിപ്പിച്ചത്.

കേരളാ ചാപ്റ്റര്‍ പ്രസിഡന്റും ധനം ബിസിനസ് മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫുമായ കുര്യന്‍ എബ്രഹാം മീറ്റിന് നേതൃത്വം നല്‍കിയത്. മാറിയ സാഹചര്യത്തില്‍ ഐഐഎംസി അലുംനി കേരളയുടെ പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളിലേക്ക് വ്യാപിപിച്ച് സജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിബന്ധതയും കഴിവുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏത് സാഹതര്യത്തിലും വലിയ അവസരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ജനറല്‍ സെക്രെട്ടറിയും ദി ഹിന്ദു മാധ്യമപ്രവര്‍ത്തകയുമായ രോഷ്നിയും സംഘടനയുടെ വിവിധ പ്രവര്‍ത്തങ്ങള്‍ വിശദമാക്കി സംസാരിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍, ഐഐഎംസിയിലെ പഠനനത്തിനായുള്ള ഫെല്ലോഷിപ്പുകള്‍, ആരോഗ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ദേശീയ ഭാരവാഹികളും സംസാരിച്ചു. അജ്മല്‍ അബ്ബാസ്, വന്ദന വിശ്വനാഥന്‍, ലക്ഷിമിപ്രിയ പി മോഹന്‍, ഷാന ശിഹാബ് തുടങ്ങിയവരെ കേരളാ ചാപ്റ്റര്‍ എക്‌സിക്യൂറ്റീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
അലുംനി അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡണ്ട് പ്രഭാത് ഉപാധ്യായ്, സെക്രെറ്ററി അതുല്‍ ഗുപ്ത, ജസീമുല്‍ ഹഖ്, മുന്‍ ജനറല്‍ സെക്രെട്ടറി അനിമേഷ് ബിശ്വാസ്, മുന്‍ ഓര്‍ഗനൈസിംഗ് സെക്രെട്ടറി രിതേഷ് വര്‍മ്മ, മുന്‍ ട്രഷറര്‍ ദീക്ഷ സക്സേന, കര്‍ണാടക ചാപ്റ്റര്‍ ജനറല്‍ സെക്രെട്ടറി ചൈതന്യ കൃഷ്ണരാജ് തുടങ്ങിയവർ പങ്കെടുത്തു.Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it