കേരളവും ജപ്പാനും കൈകോര്‍ക്കുന്നു; 'ജപ്പാന്‍ മേള 2025' 16ന് കൊച്ചിയില്‍

ഒക്ടോബര്‍ 17-ന് നിര്‍ണായക ധാരണാപത്രം: മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ ഒപ്പുവെക്കും
ഇന്‍ജാക്ക് സംഘടിപ്പിക്കുന്ന മൂന്നാമത് ജപ്പാന്‍ മേള 2025നെക്കുറിച്ച് വൈസ് പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ ഡോ.കെ. ഇളങ്കോവന്‍ വിശദീകരിക്കുന്നു. ഇന്‍ജാക് പ്രസിഡന്റ് ഡോ.വിജു ജേക്കബ്, സെക്രട്ടറി ഡോ. ജീവന്‍ സുധാകരന്‍, ട്രഷറര്‍ ജേക്കബ് കോവൂര്‍ എന്നിവര്‍ സമീപം.
ഇന്‍ജാക്ക് സംഘടിപ്പിക്കുന്ന മൂന്നാമത് ജപ്പാന്‍ മേള 2025നെക്കുറിച്ച് വൈസ് പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ ഡോ.കെ. ഇളങ്കോവന്‍ വിശദീകരിക്കുന്നു. ഇന്‍ജാക് പ്രസിഡന്റ് ഡോ.വിജു ജേക്കബ്, സെക്രട്ടറി ഡോ. ജീവന്‍ സുധാകരന്‍, ട്രഷറര്‍ ജേക്കബ് കോവൂര്‍ എന്നിവര്‍ സമീപം.
Published on

ഇന്ത്യയും ജപ്പാനുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് മൂന്നാമത് 'ജപ്പാന്‍ മേള 2025' ഒക്ടോബര്‍ 16, 17 തീയതികളില്‍ കൊച്ചി റമദ റിസോര്‍ട്ടില്‍ വെച്ച് നടക്കും. ഇന്തോ-ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള ഘടകമായ (INJACK) സംഘടിപ്പിക്കുന്ന ഈ ദ്വിദിന മേള, വ്യാപാര-സാങ്കേതിക-സാംസ്‌കാരിക സഹകരണത്തിന്റെ കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

ഒക്ടോബര്‍ 17ന് മേളയുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ കേരള സര്‍ക്കാരും ജപ്പാനുമായി സുപ്രധാനമായ ധാരണാപത്രം ഒപ്പുവെക്കും. ബിസിനസ്, വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ജാപ്പനീസ് പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തില്‍ വഴിത്തിരിവാകുന്നതാണ് ഈ കരാര്‍.

ടൂറിസം, വെല്‍നസ്, സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷ്യസംസ്‌കരണവും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഐ.ടി, സ്റ്റാര്‍ട്ടപ്പുകള്‍, ഗ്രീന്‍ എനര്‍ജി, മാരിടൈം ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ മേഖലകളിലെ മുന്‍നിര ജാപ്പനീസ്, ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുക്കും.

സഹകരണത്തിന് പുതുമേഖലകള്‍

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജപ്പാനിലെ എഐ, റോബോട്ടിക്സ് ഇക്കോസിസ്റ്റത്തില്‍ എങ്ങനെ അവസരങ്ങള്‍ കണ്ടെത്താമെന്നതിനെക്കുറിച്ച് പ്രത്യേക ചര്‍ച്ചകള്‍ നടക്കും. ജാപ്പനീസ് കമ്പനികളിലെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിശദമായ സെഷനുകളും മേളയുടെ ഭാഗമാണ്.

പാനല്‍ ചര്‍ച്ചകള്‍, നെറ്റ് വര്‍ക്കിങ് സെഷനുകള്‍, ബിടുബി മീറ്റിങ്ങുകള്‍ എന്നിവയിലൂടെ ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ക്ക് നേരിട്ട് പങ്കാളിത്ത കരാറുകളില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിക്കും. ജാപ്പനീസ് ബിസിനസ് സംഘം സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, സര്‍ക്കാര്‍ ഓഫീസുകള്‍, കൊച്ചിയിലെ മാരിടൈം കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് സംയുക്ത സംരംഭ സാധ്യതകള്‍ വിലയിരുത്തും.

ഇന്‍ജാക് പ്രസിഡന്റും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ.വിജു ജേക്കബ്, വൈസ് പ്രസിഡന്റും ജപ്പാന്‍ മേള 2025 ജനറല്‍ കണ്‍വീനറുമായ ഡോ.കെ. ഇളങ്കോവന്‍, സെക്രട്ടറി ഡോ ജീവന്‍ സുധാകരന്‍, ട്രഷറര്‍ ജേക്കബ് കോവൂര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com