കെഎസ്ആര്‍ടിസി വാഹനങ്ങളിലെ പരസ്യ നിരോധനം; 20 കോടിരൂപ നഷ്ടമാകും

കെഎസ്ആര്‍ടിസിയുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കായാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം 20 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇനി മുതല്‍ വാഹനങ്ങളില്‍ പരസ്യങ്ങളും എഴുത്തുകളും പതിപ്പിക്കുന്നതിനെതിരെ ആയിരുന്നു ഹൈക്കോടതി നിര്‍ദേശം.

കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ നിന്ന് പരസ്യം പതിപ്പിക്കുന്ന ഇനത്തില്‍ 15.5 കോടി രൂപയും ലോഫ്‌ളോര്‍ ഉള്‍പ്പെടെയുള്ള കെയുആര്‍ടിസിയുടെ ബസുകളില്‍ നിന്നും 4.5 കോടി രൂപയുമാണ് ഇപ്പോള്‍ പ്രതിവര്‍ഷ വരുമാനമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതി ഉത്തരവോടെ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയില്‍ ഈ തുക കൂടി വന്‍ നഷ്ടമാകും വരുത്തിവയ്ക്കുക.

എന്നാല്‍ വാഹനങ്ങളില്‍ പരസ്യങ്ങള്‍ പതിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ആപത്ത് ഉണ്ടാക്കുന്നതാണെന്നും ജനങ്ങളുടെ ആരോഗ്യം കണക്കിലെടുക്കാതെ പരസ്യവരുമാനം ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞു. ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഇപ്പോള്‍ ദേശീയ പാതയോരത്ത് നിയന്ത്രണമുണ്ട്. എന്നാല്‍ പലയിടത്തും ഇത് പ്രാവര്‍ത്തികമാവുന്നില്ല എന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

കെഎസ്ആര്‍ടിസി വാഹനങ്ങളും കെയുആര്‍ടിസി ബസുകള്‍ ദേശീയ പാതയോരങ്ങളില്‍ ഓടുന്നതിനാല്‍ പരസ്യങ്ങളില്‍ പതിപ്പിക്കാന്‍ അനുവദിക്കാനാകില്ല എന്നും കോടതി വ്യക്തമാക്കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it