കുവൈത്തിൽ 20000 വിദേശികളുടെ ഇഖാമ റദ്ദാക്കിയെന്ന് റിപ്പോർട്ട്  

തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ്, വിദ്യാഭ്യാസ യോഗ്യത, വർക്ക് പെർമിറ്റ് എന്നിവ നെറ്റ് വർക്ക് ശൃംഖല വഴി ബന്ധിപ്പിച്ചതോടെയാണ് രേഖകളിലെ പൊരുത്തമില്ലായ്മ കണ്ടെത്തിയത്.

Kuwait Tower

യോഗ്യതാ രേഖകളിലെ പൊരുത്തമില്ലായ്മ ചൂണ്ടിക്കാട്ടി കുവൈത്തിൽ 20,000 വിദേശികളുടെ ഇഖാമ (താമസിക്കാൻ അനുമതി നൽകുന്ന രേഖ) റദ്ദാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് ഇത്രയും പേരുടെ റെസിഡൻസി പെർമിറ്റ് റദ്ദാക്കിയത്.

തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ്, വിദ്യാഭ്യാസ യോഗ്യത, വർക്ക് പെർമിറ്റ് എന്നിവ നെറ്റ് വർക്ക് ശൃംഖല വഴി ബന്ധിപ്പിച്ചതോടെയാണ് രേഖകളിലെ പൊരുത്തമില്ലായ്മ കണ്ടെത്തിയതെന്ന് സാമ്പത്തികാര്യമന്ത്രി മറിയം അൽ അഖീൽ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലാകണം നേടുന്നത് എന്നതാണ് കുവൈത്തിലെ നയം.

എക്സ്പാറ്റ് ഷെൽറ്ററുകളിലുള്ള 500 വിദേശികളിൽ 194 സ്ത്രീകളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള പൂർത്തിയായി മന്ത്രിയെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഒളിച്ചോടിയതായി പരാതിയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഇഖാമ പദവി ഭേദഗതി ചെയ്യാൻ 3 മാസത്തെ ഗ്രേസ് പീരീഡ് അനുവദിച്ചതായും അവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here