കെയ്‌ലി ജെന്നര്‍ നുണയിലൂടെ ശതകോടീശ്വര പട്ടികയില്‍ കയറിയെന്ന് ഫോബ്‌സ്

ഫോബ്‌സ് പട്ടികയൊന്നും അത്ര വലിയ കാര്യമല്ല - ജെന്നര്‍

kylie jenner, forbes spar over story on billioaire status
-Ad-

ബിസിനസ് ആസ്തികളെ കുറിച്ചും വിജയത്തെ കുറിച്ചും കള്ളം പറഞ്ഞെന്നാരോപിച്ച്, ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരരുടെ പട്ടികയില്‍ നിന്ന് കെയ്‌ലി ജെന്നറെ ഫോബ്‌സ് മാസിക നീക്കിയ നടപടി ശരിയായില്ലെന്ന പരാതിയുമായി ജെന്നര്‍. കണക്കുകള്‍ വാസ്തവ വിരുദ്ധമാണെന്ന ഫോബ്‌സിന്റെ പുതിയ കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ജെന്നറും അവരുടെ അറ്റോര്‍ണി മൈക്കല്‍ ക്യാംപും തള്ളി.

‘കെയ്‌ലി ജെന്നേഴ്‌സ് വെബ് ഓഫ് ലൈസ്’ എന്ന റിപ്പോര്‍ട്ടിലാണ് ഫോബ്‌സ് പുതിയ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇതുമായി ബന്ധപ്പെട്ട് കുറേനാളായി ഫോബ്‌സ് അന്വേഷണത്തിലായിരുന്നുവെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 മാര്‍ച്ചിലാണ് ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിര്‍മ്മിത ശതകോടീശ്വരിയായി ഫോബ്സ് ജെന്നറിനെ പ്രഖ്യാപിച്ചത്.

സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ കമ്പനിയായ കെയ്‌ലി കോസ്‌മെറ്റിക്‌സിന്റെ സ്ഥാപകയും ഉടമയുമാണ് കെയ്‌ലി ജെന്നര്‍.ബിസിനസ് ആരംഭിച്ചതു മുതല്‍ അത്ര വലുതായിരുന്നില്ലെന്നും 2016 മുതല്‍ എല്ലാ വര്‍ഷവും ജെന്നര്‍ ഇതിനെക്കുറിച്ച് നുണ പറഞ്ഞുവെന്നും ഫോബ്‌സ് ആരോപിക്കുന്നു. ബ്രാന്‍ഡിന്റെ വരുമാനം വര്‍ദ്ധിച്ചിട്ടില്ലെന്ന് ഫോബ്‌സ് വ്യക്തമാക്കി.

-Ad-

താന്‍ നുണയൊന്നും പറഞ്ഞിട്ടില്ല, ഫോബ്‌സ് പട്ടികയൊന്നും അത്ര വലിയ കാര്യമല്ല, പണമുണ്ടാക്കുന്നതിലുമധികമായി വലിയ നൂറു കണക്കിനു പ്രവൃത്തികളിലാണ് താന്‍ ഏര്‍പ്പെട്ടിരിക്കുന്നത് തുടങ്ങിയ വിശദീകരണങ്ങളുമായാണ് ഫോര്‍ബ്‌സിന്റെ പുതിയ റിപ്പോര്‍ട്ട് ജെന്നര്‍ നിരാകരിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here