നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 18 

1. ജെറ്റ് എയർവേയ്സിന്റെ ഭാവി കമ്പനി ലോ ട്രൈബ്യുണൽ തീരുമാനിക്കും

ജെറ്റ് എയർവേയ്സിന്റെ ഭാവി സംബന്ധിച്ച തീരുമാനം ബാങ്കുകൾ കമ്പനി ലോ ട്രൈബ്യുണലിന് വിട്ടു. എയർലൈനെ ഏറ്റെടുക്കാൻ ആരും തയ്യറാകാത്ത സാഹചര്യത്തിൽ ഇൻസോൾവൻസി നടപടികൾ ആരംഭിക്കാൻ ബാങ്കുകൾ തീരുമാനിക്കുകയായിരുന്നു.

2. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ബൈജൂസിൽ നിക്ഷേപിക്കും

എഡ്യൂക്കേഷൻ ആപ്പായ ബൈജൂസിൽ നിക്ഷേപിക്കാൻ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി. ഏകദേശം 200-250 മില്യൺ ഡോളർ വരെ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരാറനുസരിച്ച് 5 ശതമാനത്തിൽ താഴെ ഓഹരി പങ്കാളിത്തം QIA നേടും. കനേഡിയൻ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെൻറ് ബോർഡിൻറെ നിക്ഷേപം കമ്പനിക്ക് ഈയിടെ ലഭിച്ചിരുന്നു.

3. H-4 വിസക്കാരുടെ വർക്ക് പെർമിറ്റ് സംബന്ധിച്ച തീരുമാനം വൈകും

H-1B വിസക്കാരുടെ പങ്കാളികൾക്കുള്ള വർക്ക് പെർമിറ്റ് സംബന്ധിച്ച തീരുമാനം വൈകും. പങ്കാളികൾക്ക് നൽകുന്ന വിസയാണ് H-4. ഇവർക്ക് തൊഴിൽ ചെയ്യാൻ അനുവാദം നൽകുന്ന EAD റദ്ദാക്കണമെന്ന തീരുമാനം വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

4. 2030 ന് ശേഷം ഇലക്ട്രിക്ക് വാഹനങ്ങൾ മാത്രം

2030 ന് ശേഷം ഇലക്ട്രിക്ക് വാഹനങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന് നീതി ആയോഗ്. 2025 ന് ശേഷം വിൽക്കുന്ന 150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ ഇലട്രിക്ക് ആയിരിക്കണമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.

5. എസ്സെൽ ഇൻഫ്രയുടെ സോളാർ അസറ്റുകൾ അദാനിയ്ക്ക് വിൽക്കും

എസ്സെൽ ഇൻഫ്രയുടെ സോളാർ അസറ്റുകൾ 2000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന് വിൽക്കും. 310 മെഗാവാട്ടിന്റെ സോളാർ എനർജി അസറ്റുകളാണ് അദാനിക്ക് വിൽക്കുക. വായ്പ തിരിച്ചടക്കാനായിരിക്കും ഈ തുക ഉപയോഗിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it