ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാർത്തകൾ ; ഓഗസ്റ്റ് 30

താമസ സ്ഥലം പ്രശ്നമാകില്ല; സംസ്ഥാനത്തെ ഏത് ആർ ടി ഓഫീസിലും ഇനി മുതൽ വാഹനം രജിസ്റ്റർ ചെയ്യാം; കൂടുതൽ പ്രധാന വാർത്തകൾ ചുരുക്കത്തിൽ

rbi-allows-restructuring-of-loans
-Ad-
1.താമസ സ്ഥലം പ്രശ്നമാകില്ല; സംസ്ഥാനത്തെ ഏത് ആർ ടി ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം

വാഹന ഉടമയുടെ താമസ സ്ഥലം കണക്കിലെടുക്കാതെ ഇനി സംസ്ഥാനത്തെ ഏത് ആർടി ഓഫീസിലും രജിസ്ട്രേഷൻ നടത്താം. സെപ്റ്റംബർ ഒന്ന് മുതൽ കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതി അനുസരിച്ചുള്ള ഈ സൗകര്യം ലഭ്യമാകും.

2.ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കും; ഒക്ടോബർ രണ്ട് മുതൽ കടുത്ത നടപടി

പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. കപ്പുകൾ, പ്ളേറ്റുകൾ, സ്ട്രോകൾ, കാരി ബാഗുകൾ, ചെറിയ കുപ്പികൾ, ഷാംപൂ തുടങ്ങിയവയുടെ സാഷെകൾ എന്നിവയുടെ നിർമാണവും ഇറക്കുമതിയും ഉപയോഗവും തടയും.

3.ഇപിഎഫ് വിട്ട് എൻപിഎസ് ആകാൻ നിയമ ഭേദഗതിക്ക് നീക്കം

ഉപയോക്താക്കൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതി വിട്ട് നാഷണൽ പെൻഷൻ സിസ്റ്റത്തിലേക്ക് മാറാനുള്ള അവസരം ഒരുക്കിക്കൊണ്ടുള്ള പ്രൊവിഡന്റ് ഫണ്ട് നിയമ ഭേദഗതിക്ക് നീക്കം. അതേസമയം തൊഴിലാളി സംഘടനകൾ ഇതിനോട്‌ എതിർപ്പ് പുലർത്തുകയാണ്.

-Ad-
4.സാമ്പത്തിക വളർച്ചയുടെ വേഗം കുറവായത് അടിസ്ഥാന ഘടനയുടെ പ്രശ്നമല്ല; ആർബിഐ

രാജ്യത്തെ ഇപ്പോഴത്തെ സാമ്പത്തിക വളർച്ചയുടെ വേഗതക്കുറവ് അടിസ്ഥാന ഘടനയുടെ പ്രശ്നമല്ലെന്ന് റിസർവ് ബാങ്ക്‌ വാർഷിക റിപ്പോർട്ട്‌. കൃഷി, തൊഴിൽ, ഭൂമി തുടങ്ങിയ രംഗങ്ങളിലാണ് ഘടനാപരമായ പ്രശ്നങ്ങൾ ഉള്ളതെന്നും അതിനു പരിഹാരം കാണണമെന്നും ആർബിഐ പറയുന്നു. അതിനു സ്വകാര്യ നിക്ഷേപം വരണമെന്നും വിലയിരുത്തൽ.

5.ഓൺലൈനിൽ പണം കൈമാറുന്നതിന് കിട്ടുന്നയാളുടെ സമ്മതം നിർബന്ധമാകും

ഓൺലൈൻ വഴി പണം കൈമാറുമ്പോൾ സ്വീകരിക്കുന്ന ആളിന്റെ സമ്മതം നിർബന്ധമാക്കാൻ നീക്കം. ഇത് സംബന്ധിച്ച കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിർദേശം ആർബിഐ യുടെ പരിഗണനയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here