ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജനുവരി 30

1. സംസ്ഥാന വകുപ്പുകളുടെ വിഹിതത്തിൽ 1681 കോടി രൂപ കുറച്ചു

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വിവിധ വകുപ്പുകൾക്കായി അനുവദിച്ച പദ്ധതി വിഹിതത്തിൽ 1681 കോടി രൂപ ധനവകുപ്പ് വെട്ടിക്കുറച്ചു. പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്തുന്നതിനാണ് പദ്ധതി വിഹിതത്തിൽ 20 ശതമാനം വെട്ടിക്കുറച്ചത്. നാളെയാണ് സംസ്ഥാന ബജറ്റ്.

2. സൗദിക്കും യുഎഇയ്ക്കും പൊതു ഡിജിറ്റൽ കറൻസി

സൗദി അറേബ്യയും യുഎഇയും ചേർന്ന് ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നു. 'അബർ' എന്ന് പേരിട്ടിരിക്കുന്ന കറൻസി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ എളുപ്പമാക്കുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയും അറിയിച്ചു.

3. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിൽ രാജി

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ മേധാവിയും സഹപ്രവർത്തകയും രാജി വെച്ചു. തൊഴിൽ വിവര കണക്കുകൾ സംബന്ധിച്ച് സർക്കാരുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് പിന്നിൽ. കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്‌സൺ പി.സി മോഹനൻ, കമ്മീഷൻ അംഗവും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് പ്രൊഫസറുമായ ജെ.വി മീനാക്ഷിയുമാണ് രാജി വെച്ചത്. ഇരുവർക്കും 2020 വരെ കാലാവധിയുണ്ടായിരുന്നു. ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ പ്രവീൺ ശ്രീവാസ്‌തവ, നീതി ആയോഗ് മേധാവി അമിതാഭ് കാന്ത് എന്നിവരാണ് ഇനി അവശേഷിക്കുന്നത്.

4..എച്ച്ഡിഎഫ്സി: മൂന്നാം പാദത്തിലെ ലാഭം 2,114 കോടി

ഹൗസിംഗ് ഫിനാൻസ് കമ്പനി എച്ച്ഡിഎഫ്സി യുടെ ഒക്ടോബർ-ഡിസംബർ കാലയളവിൽ 2,114 കോടി രൂപ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5,300 കോടി രൂപയായിരുന്നു ലാഭം. മൊത്തം ആസ്തിയുടെ 1.22 ശതമാനമാണ് കിട്ടാക്കടം.

5. ആക്സിസ് ബാങ്കിന്റെ ലാഭം ഇരട്ടിയിലധികം വർധിച്ചു

ആക്സിസ് ബാങ്കിന്റെ ഡിസംബർ പാദത്തിലെ ലാഭം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം വർധിച്ചു. 1,681 കോടി ലാഭമാണ് ബാങ്ക് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേകാലയളവിൽ 726 കോടി രൂപയായിരുന്നു ലാഭം. കഴിഞ്ഞ 11 ക്വാർട്ടറുകളിലേതിനേക്കാളും ഉയർന്ന അറ്റാദായമാണ് ഇത്തവണ നേടിയിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it