നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍ ഫെബ്രുവരി 21

1. സൗദി ഇന്ത്യയിൽ 100 ബില്യൺ ഡോളർ നിക്ഷേപിക്കും

സൗദി അറേബ്യ ഇന്ത്യയിൽ 100 ബില്യൺ ഡോളർ നിക്ഷേപിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വാണിജ്യം, ഊര്‍ജം, ശാസ്ത്രം, സാങ്കേതിക വിദ്യ, കൃഷി, ബഹിരാകാശം ഗവേഷണം, സുരക്ഷ, പ്രതിരോധം എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും. ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി ചേർന്ന് പോരാടും. ഇന്റലിജന്‍സ് വിവരങ്ങൾ ഉൾപ്പെടെ എല്ലാത്തിലും സഹകരണം സൗദിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

2. ബാങ്കുകൾക്ക് 48,000 കോടി രൂപ നൽകും

രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകൾക്ക് സർക്കാർ 48,239 കോടി രൂപ കൈമാറും. മൂലധന പര്യാപ്തതാ മാനദണ്ഡങ്ങൾ പാലിക്കാൻ ബാങ്കുകളെ ഇത് സഹായിക്കും. ഇതോടെ സർക്കാരിന്റെ മൊത്തം ക്യാപിറ്റൽ ഇൻഫ്യൂഷൻ 1,00,958 കോടി രൂപയായി.

3. നാസ്കോം ഇനി ഐറ്റി മേഖലയുടെ വളർച്ച പ്രവചിക്കില്ല

ഐറ്റി മേഖലയുടെ ഗ്രോത്ത് ഔട്ട്ലുക്ക് റിപോർട്ടുകൾ ഇനി പുറത്തിറക്കേണ്ടെന്ന് നാസ്കോം തീരുമാനിച്ചു. ഭാവി വളർച്ച സംബന്ധിച്ച വ്യക്തമായ പ്രവചനങ്ങൾ നടത്തണമെങ്കിൽ പുതിയ മെട്രിക്സ് ഉപയോഗിക്കേണ്ടതായുണ്ടെന്ന് അസോസിയേഷൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളായി നാസ്കോമിന്റെ ഗ്രോത്ത് പ്രൊജക്ഷനുകൾ വളരെ വിവാദം സൃഷ്ടിച്ചിരുന്നു.

4. പലിശ നിരക്ക്: ആർബിഐ ഗവർണർ ഇന്ന് ബാങ്ക് പ്രതിനിധികളെ കാണും

ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പൊതുമേഖലാ ബാങ്കുകളുടെ പ്രതിനിധികളെ ഇന്ന് കാണും. ആർബിഐ പലിശ നിരക്ക് കുറച്ചതിന്റെ മെച്ചം ഉപഭോക്താക്കളിലേക്ക് കൈമാറണമെന്ന് അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെടും. ഈ മാസം ആർബിഐ പലിശ നിരക്കുകൾ 25 ബേസിസ് പോയ്ന്റ് കുറച്ചിരുന്നു.

5. സ്വർണ വില കാൽലക്ഷം കടന്നു

സ്വർണ വില റെക്കോർഡിൽ. ഇന്നലെ വില കാൽലക്ഷം കടന്നു. ഒരു പവന് ബുധനാഴ്ച വില 25,160 രൂപയായിരുന്നു. ഇന്ന് 25,040 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കൂടിയതാണ് വില കൂടാൻ കാരണം. ഒരു മാസത്തിനിടെ 880 രൂപയാണ് വർധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. ആറു വർഷത്തിനിടെ സ്വർണത്തിന് ഏറ്റവും വില കുറഞ്ഞത് 2015 ലായിരുന്നു.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it