ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 12

പ്രധാന ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ

daily Top5 business news-12

1. നിക്ഷേപ സാധ്യതാ സൂചികയിൽ കേരളത്തിന് നേട്ടം 

നിക്ഷേപ സാധ്യതാ സൂചികയിൽ കേരളത്തിന് നേട്ടം. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് തയ്യാറാക്കിയ സൂചികയിൽ കേരളത്തിന് നാലാം സ്ഥാനമാണ്. ഭൂമി, തൊഴിൽ, അടിസ്ഥാന സൗകര്യം, സാമ്പത്തിക പരിസ്ഥിതി, രാഷ്ട്രീയ സ്ഥിരത, ഭരണം, ബിസിനസ് അവബോധം എന്നിവ അടിസ്ഥാനമാക്കിയാണ് സൂചിക. ഗുജറാത്ത്, ഹരിയാണ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കു തൊട്ടുപിന്നിലാണ് കേരളം. 

2. പ്രവാസികൾ 30 ദിവസത്തിനകം വിവാഹം രജിസ്റ്റർ ചെയ്യണം 

പ്രവാസി വിവാഹത്തട്ടിപ്പ് തടയാൻ ലക്ഷ്യമാക്കിയുള്ള ബിൽ രാജ്യസഭയിൽ. പ്രവാസികൾ വരൻമാരാകുന്ന വിവാഹങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ‘രജിസ്‌ട്രേഷൻ ഓഫ് മാര്യേജ് ഓഫ് നോൺ റെസിഡൻഷ്യൽ ഇന്ത്യൻ ബിൽ 2019’ ആണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. വിവാഹം നടന്ന് 30 ദിവസത്തിനകം രജിസ്റ്റർ ചെയ്തില്ലെങ്കിൽ പ്രവാസിയായ ഭർത്താവിന്റെ പാസ്പോർട്ട് പിടിച്ചെടുക്കാനും സ്വത്തു കണ്ടുകെട്ടാനും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. 

3. തട്ടിപ്പിന് കളമൊരുക്കിയത് മല്യയും യുബിഎലും: എൻഫോഴ്‌സ്‌മെന്റ് 

കിംഗ് ഫിഷർ പ്രതിസന്ധി സമയത്ത് പ്രൊമോട്ടർമാരായ വിജയ് മല്യയും യുബിഎൽ ഗ്രൂപ്പും  7,500 കോടി രൂപ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റിയെന്ന് എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ്.  പ്രതിസന്ധി ആരംഭിക്കുന്ന സമയത്ത് ഇരുകൂട്ടരുടെയും കൈവശം വലിയൊരു തുക മൂവബിൾ അസറ്റുകൾ ഉണ്ടായിരുന്നെന്നും എന്നാൽ അവ ഉപയോഗിച്ച് ബാങ്കുകളുടെ കടം തീർക്കാനല്ല ശ്രമിച്ചതെന്നും ഇഡിയുടെ അന്വേഷണത്തിൽ വ്യക്തമായി. 

4. സത്യസന്ധമായി പ്രവർത്തിക്കുന്ന കമ്പനികൾ നടപടി നേരിടില്ല: പിയൂഷ് ഗോയൽ    

സത്യസന്ധമായി പ്രവർത്തിക്കുന്ന കമ്പനികൾ നടപടി നേരിടില്ലെന്ന് ധനമന്ത്രി പിയൂഷ് ഗോയൽ. ഏഞ്ചൽ ടാക്‌സിന്റെ പേരിൽ സ്റ്റാർട്ടപ്പുകളെയും മറ്റും ബുദ്ധിമുട്ടിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. സാമ്പത്തിക വർഷം 2020 ലേക്കുള്ള ഇടക്കാല ബജറ്റ് ലോക്‌സഭ ശബ്ദവോട്ടിന് പാസാക്കി. ഇതിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. 

5. റെക്കോർഡ് വിലയിലും സ്വർണ ഇറക്കുമതി ഉയരുന്നു 

വില വർധനക്കിടയിലും രാജ്യത്തെ സ്വർണ ഇറക്കുമതി ഉയരുന്നു. സ്വർണ വില അഞ്ച് വർഷത്തെ ഉയരത്തിലെത്തിയെങ്കിലും വിവാഹ സീസണിന് മുൻപേ ജൂവൽറി വ്യാപാരികൾ സ്വർണം സ്റ്റോക്ക് ചെയ്യാൻ തുടങ്ങിയതാണ് ഇതിന് കാരണം. ജനുവരിയിൽ ഇറക്കുമതി കഴിഞ്ഞ വർഷത്തേക്കാൾ 64 ശതമാനമായി വർധിച്ച് 46 ടൺ ആയി ഉയർന്നു. എന്നാൽ വില സപ്ലൈയെ ബാധിച്ചതിനാൽ ഡിസംബറിലെ 60 ടൺ ഇറക്കുമതിയേക്കാൾ കുറവായിരുന്നു കഴിഞ്ഞ മാസം. 

വില വർധനക്കിടയിലും രാജ്യത്തെ സ്വർണ ഇറക്കുമതി ഉയരുന്നു. സ്വർണ വില അഞ്ച് വർഷത്തെ ഉയരത്തിലെത്തിയെങ്കിലും വിവാഹ സീസണിന് മുൻപേ ജൂവൽറി വ്യാപാരികൾ സ്വർണം സ്റ്റോക്ക് ചെയ്യാൻ തുടങ്ങിയതാണ് ഇതിന് കാരണം. ജനുവരിയിൽ ഇറക്കുമതി കഴിഞ്ഞ വർഷത്തേക്കാൾ 64 ശതമാനമായി വർധിച്ച് 46 ടൺ ആയി ഉയർന്നു. എന്നാൽ വില സപ്ലൈയെ ബാധിച്ചതിനാൽ ഡിസംബറിലെ 60 ടൺ ഇറക്കുമതിയേക്കാൾ കുറവായിരുന്നു കഴിഞ്ഞ മാസം. 

LEAVE A REPLY

Please enter your comment!
Please enter your name here