പി രാധാകൃഷ്ണന്‍ എല്‍ഐസി റീജണല്‍ മാനേജര്‍

എല്‍ഐസിയെ കൂടുതല്‍ ജനപ്രിയമാക്കാന്‍ ഒട്ടനവധി പുതിയ നടപടികള്‍ സ്വീകരിച്ച എറണാകുളം സീനിയര്‍ ഡിവിഷണല്‍ മാനേജരായിരുന്ന പി രാധാകൃഷ്ണന് ഇനി പുതിയ ചുമതല

lic-new-regional-manager-p-radhakrishnan
-Ad-

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയുള്ള പെന്‍ഷന്‍ ആന്‍ഡ് ഗ്രൂപ്പ് സ്‌കീംസ് റീജണല്‍ മാനേജരായി പി. രാധാകൃഷ്ണന്‍ ചെന്നൈയില്‍ നിയമിതനായി. എറണാകുളം സീനിയര്‍ ഡിവിഷണല്‍ മാനേജരാണിപ്പോള്‍.

കമ്പനികളുടെയും സര്‍ക്കാരുകളുടെയുമൊക്കെ പെന്‍ഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ ഗ്രൂപ്പ് നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് പെന്‍ഷന്‍ ആന്‍ഡ് ഗ്രൂപ്പ് സ്‌കീംസ്.

2018-19ല്‍ എറണാകുളം ഡിവിഷനെ പ്രീമിയം വളര്‍ച്ചയില്‍ രാജ്യത്ത് ഒന്നാമത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രാധാകൃഷ്ണന്‍ എല്‍ ഐ സിയെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പുതിയ ചുവടുവെപ്പുകളും സ്വീകരിച്ചിരുന്നു. എല്‍ ഐ സി ജീവനക്കാര്‍ നേരിട്ട് ഉപയോക്താക്കളെ വിളിക്കുന്ന ‘കോള്‍ ടു കസ്റ്റമര്‍’ പദ്ധതിയടക്കമുള്ള സേവന നടപടികള്‍ സ്വീകരിച്ചു.

-Ad-

സമീപകാലത്ത് കോയമ്പത്തൂര്‍ അവിനാശി ബസ് ദുരന്തത്തില്‍ പെട്ടവരുടെ പോളിസികള്‍ അതിവേഗം കണ്ടെത്തി പിറ്റേന്ന് തന്നെ അവരുടെ വീടുകളിലെത്തി ക്ലെയിം തുക ആശ്രിതര്‍ക്ക് കൈമാറിയത് പ്രശംസ നേടിയിരുന്നു. ഫെബ്രുവരി അവസാന വാരം ധനം ബാങ്കിംഗ്, ഫിനാന്‍സ് സമിറ്റില്‍ സംസാരിക്കവേ എല്‍ ഐ സി മാനേജിംഗ് ഡയറക്റ്റര്‍ ടി സി സുശീല്‍കുമാര്‍ എറണാകുളം ഡിവിഷന്റെ ഈ പ്രവര്‍ത്തനം വിശദീകരിച്ചുകൊണ്ട് രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ടീമിന്റെ അതിവേഗമുള്ള നടപടികളെ ശ്ലാഘിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here