ഹൈവേകളും എൽഐസിയും തമ്മിൽ എന്താണ് ബന്ധം

രാജ്യത്തിന്റെ ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിൽ പങ്കാളിയാവുകയാണ് എൽഐസി.

ലൈഫ് ഇൻഷുറൻസ് കോർപറേഷനും (LIC) ദേശീയപാതാ വികസനവും തമ്മിൽ പ്രത്യക്ഷത്തിൽ വലിയ ബന്ധമില്ല. എന്നാൽ രാജ്യത്തിന്റെ ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിൽ പരോക്ഷമായി പങ്കാളിയാവുകയാണ് എൽഐസി. 

നിർമ്മാണത്തിലിരിക്കുന്ന ഹൈവേ പദ്ധതികൾ ഫണ്ട് ചെയ്യാൻ ദേശീയപാത വികസന അതോറിറ്റിക്ക് (NHAI) എൽഐസി 25,000 കോടി രൂപ നൽകും. ബോണ്ട് ഇഷ്യൂ വഴിയാണ് ഫണ്ട് സമാഹരിക്കുക. 

2019-20 സാമ്പത്തിക വർഷത്തിൽ മൊത്തം 75,000 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കാനാണ് NHAI ലക്ഷ്യമിടുന്നത്. ഭാരത്മാല പോലുള്ള പ്രധാന പദ്ധതികൾ ഫണ്ട് ചെയ്യാനാണ് ഈ പണം ഉപയോഗിക്കുക.

എൽഐസി കൂടാതെ, വൻകിട ഗ്രീൻ ഫീൽഡ് പദ്ധതികൾ ഫണ്ട് ചെയ്യാൻ നാഷണൽ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായും (NIIF) ചർച്ചകൾ നടക്കുന്നുണ്ട്. വിവിധ നിക്ഷേപകരിൽ നിന്ന് പണം സ്വരൂപിച്ച് ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതികൾക്ക് ഉപയോഗിക്കാൻ പോന്ന വിധത്തിലുള്ള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് (InvIT) എന്നിവ സർക്കാരിനെ പരിഗണനയിലുണ്ടെന്ന് NHAI ചെയർമാൻ എൻ എൻ സിൻഹ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here