ഡിസംബര്‍ 31നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണം

ഡിസംബര്‍ 31നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ്. ആദായനികുതി സേവനങ്ങള്‍ ഭാവിയിലും ലഭിക്കുന്നതിന് ഇതു നിര്‍ബന്ധമാണെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എ എ (2) പ്രകാരം പാനിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സയമപരിധി സെപ്റ്റംബര്‍ 30 ആയിരുന്നു. പിന്നീട് ഡിസംബര്‍ 31 വരെ നീട്ടി. പ്രത്യക്ഷ നികുതി ബോര്‍ഡാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) ആണ് ആധാര്‍ നല്‍കുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഐ-ടി വകുപ്പ് അനുവദിക്കുന്ന 10 അക്ക ആല്‍ഫാന്യൂമെറിക് നമ്പറാണ് പാന്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it