സംസ്ഥാനത്ത് ജൂണ്‍ 16 വരെ ലോക്ഡൗണ്‍ നീട്ടി; നിലവിലെ നിയന്ത്രണങ്ങള്‍ തുടരും

കേരളത്തിലും ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 16 വരെ ലോക്ഡൗണ്‍ തുടരുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നത്. നേരത്തെ ജൂണ്‍ ഒന്‍പത് വരെ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നെങ്കിലും ഇളവുകള്‍ ഉണ്ടായിരുന്നു. എല്ലാ വ്യവസായസ്ഥാപനങ്ങളും അന്‍പത് ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. തുണിക്കടകള്‍ ജ്വല്ലറി. പുസ്തകവില്പന കടകള്‍, ചെരിപ്പ് കടകള്‍ എന്നിവ തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ തുറക്കാം,

ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. കള്ള് ഷാപ്പുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പാഴ്‌സല്‍ നല്‍കാം. പാഴ്വസ്തുക്കള്‍ സൂക്ഷിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കാമെന്നും വ്യക്തമാക്കിയിരുന്നു.

കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ ലോക്ക് ഡൗണ്‍ ഫെലപ്രദമായി പ്രതിരോധിക്കുന്നുവെന്നാണ് വിദഗ്ധസമിതി വിലയിരുത്തിയത്. എന്നാല്‍ പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തോട് അടുത്ത് നില്‍ക്കുന്നതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയന്ത്രണം ഇളവ് ചെയ്യുന്നത് ഗുണകരമാകില്ലെന്നും സമിതി പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it