ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; നവംബര്‍ 8

1. 10 കോടിരൂപ വരെയുള്ള വ്യവസായത്തിന് സംരംഭകന്റെ സാക്ഷ്യപത്രം മാത്രം മതി

സംസ്ഥാനത്ത് പത്ത് കോടി രൂപവരെ മുതല്‍ മുടക്കുള്ള വ്യവസായം തുടങ്ങാന്‍ വേണ്ടത് സംരംഭകന്റെ സാക്ഷ്യപത്രം മാത്രമെന്നുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ച് മൂന്നര വര്‍ഷത്തിനുള്ളില്‍ അംഗീകാരങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കിയാല്‍ മതിയെന്നാണ് വ്യവസ്ഥ. ഡോക്യുമെന്റേഷന്‍ തലവേദനകള്‍ ഇല്ലാതെ സംരംഭകന് സംരംഭത്തില്‍ തന്നെ ശ്രദ്ധ പതിപ്പിക്കാനാണ് ഇത് വഴിയൊരുക്കുക.

2. 2,000 രൂപ നോട്ടുകള്‍ വ്യാപകമായി പൂഴ്ത്തിവെച്ചിരിക്കുന്നുവെന്ന് മുന്‍ ധനകാര്യ സെക്രട്ടറി

നോട്ട്

നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2,000 രൂപ നോട്ടുകളില്‍ നല്ലൊരു ശതമാനം

പ്രചാരത്തിലില്ലെന്നും അവ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും മുന്‍ ധനകാര്യ

സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. 2,000 രൂപ നോട്ടുകള്‍ മൂല്യത്തില്‍

രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളുടെ മൂന്നിലൊന്നു വരും. ഇവ

യഥാര്‍ഥത്തില്‍ പ്രചാരത്തിലില്ലാത്തതുകൊണ്ട് നിരോധിക്കാന്‍

എളുപ്പമാവുമെന്നും അദ്ദേഹം പറഞ്ഞു.ധനകാര്യ സെക്രട്ടറി പദവിയില്‍നിന്ന്

ഊര്‍ജ സെക്രട്ടറിയായി തരംതാഴ്ത്തിയതോടെ കഴിഞ്ഞ മാസം സുഭാഷ് ചന്ദ്ര

സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചിരുന്നു.

3. മലയാളി മാനവികശാസ്ത്ര വിദഗ്ധന്‍ ഡോ. മനു വി.ദേവദേവന് ഇന്‍ഫോസിസ് പുരസ്‌കാരം

മലയാളി

മാനവികശാസ്ത്ര വിദഗ്ധന്‍ ഡോ. മനു വി.ദേവദേവന്‍ ഉള്‍പ്പെടെ, 6 ആറു

വിഷയങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് ഇന്‍ഫോസിസ് പുരസ്‌കാരം. ഹിമാചല്‍ പ്രദേശ്

മണ്ഡി ഐഐടിയിലെ സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്

അസിസ്റ്റന്റ് പ്രഫസറും പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ സ്വദേശിയുമായ മനു

ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് ജേതാവായത്. സ്വര്‍ണമെഡലും ഒരു ലക്ഷം ഡോളറും

(ഏകദേശം 71 ലക്ഷം രൂപ) വീതമാണു സമ്മാനം.

4. ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തല്‍; ഐഡിബിഐ ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് അന്വേഷണം

എല്‍ഐസിക്ക് ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തിക്കൊടുത്തെന്ന ആരോപണത്തെത്തുടര്‍ന്ന് ഐഡിബിഐ ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അന്വേഷണത്തിനൊരുങ്ങുന്നു. 246 ലക്ഷം ഉപഭോക്താക്കളുടെ ഡാറ്റയിലേക്ക് എല്‍ഐസിക്കു പ്രവേശനം നല്‍കിയെന്നാണ് ആരോപണം.

5. പുനര്‍നിര്‍മ്മാണ ലോകബാങ്ക് വായ്പയുടെ ആദ്യഗഡുവായി 1779.58 കോടി രൂപ ലഭിച്ചു

പ്രളയത്തിനു ശേഷം രൂപം നല്‍കിയ സംസ്ഥാന പുനര്‍നിര്‍മ്മാണ പദ്ധതിക്കായി ലോകബാങ്ക് വായ്പയുടെ ആദ്യഗഡുവായി 1779.58 കോടി രൂപ ലഭിച്ചതായി മന്ത്രി ഇ .പി ജയരാജന്‍ നിയമസഭയെ അറിയിച്ചു. ലോക ബാങ്കില്‍ നിന്ന് മൊത്തം 5137.34 കോടി രൂപയുടെ വികസന നയവായ്പ , ജര്‍മ്മന്‍ ബാങ്കായ കെ.എഫ്.ഡബ്‌ളിയുവില്‍ നിന്ന് 1458 കോടി രൂപ യുടെ വായ്പ എന്നിവ സംബന്ധിച്ച ധാരണപത്രം ഒപ്പിടുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it