ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മുകേഷ് അംബാനി; ഗൗതം അദാനിയെ വീണ്ടും കടത്തിവെട്ടി

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ശതകോടീശ്വരപ്പട്ടികയില്‍ വീണ്ടും അംബാനി ഒന്നാമന്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തി 99.7 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. അതേസമയം, അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യണ്‍ ഡോളറാണ്. ലോക സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇപ്പോള്‍ ഗൗതം അദാനി.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് വാറന്‍ ബഫറ്റിനെ പോലും പിന്തള്ളി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ലോക സമ്പന്ന പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഫോബ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, 59 കാരനായ അദാനിയുടെ ആസ്തി അന്ന് 123.7 ബില്യണ്‍ യുഎസ് ഡോളറാണ്, ബഫറ്റിന്റേതാകട്ടെ 121.7 ബില്യണ്‍ യുഎസ് ഡോളറും.
ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ മുകേഷ് അംബാനിയുള്ളത്. വിപണിയില്‍ ഇന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് (Reliance Industries) (RIL) ഓഹരികള്‍ ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം തുടരുകയാണ്. അതേസമയം ഗൗതം അദാനിക്കാണ് തന്റെ സ്ഥാനം ഏറെ പിന്നിലേക്ക് പോയത്.
ഇന്ത്യയിലെ ഒന്നാമത്തെയും ഏഷ്യയിലെ രണ്ടാമത്തെയും സമ്പന്നനായിരുന്നു അന്ന് ഗൗതം അദാനി (Gautam Adani) 2022 ല്‍ 43 ബില്യണ്‍ ഡോളര്‍ വരുമാനമാണ് നേടിയത്. 269.7 ബില്യണ്‍ ഡോളറുമായി ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്തുണ്ട്. 170.2 ബില്യണ്‍ ഡോളര്‍ ആസ്ഥിയുമായി ആമസോണ്‍ മേധാവി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും 167.9 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി എല്‍എംവിഎച്ച് ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തും 130.2 ബില്യണ്‍ ഡോളറുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് നാലാം സ്ഥാനത്തും നിന്നപ്പോഴായിരുന്നു അദാനിയുടെ കുതിച്ചു ചാട്ടം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it