സമ്പന്ന പട്ടികയില്‍ ലാറി പേജിനേയും മറികടന്ന് മുകേഷ് അംബാനി

സമ്പന്ന പട്ടികയില്‍ ഗൂഗ്ള്‍ സഹസ്ഥാപകനായ ലാറി പേജിനേയും മറികടന്നിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര പട്ടികയിലാണ് മുകേഷ് അംബാനിയുടെ മുന്നേറ്റം. 7240 കോടി ഡോളറാണ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി. ഈ മാസം ആദ്യമാണ് മുകേഷ് അംബാനി ആഗോള നിക്ഷേപ ഗുരുവും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റിനെ മറികടന്ന് പട്ടികയില്‍ എട്ടാം സ്ഥാനത്തെത്തിയത്. ഒറ്റ ദിവസം കൊണ്ട് മുകേഷ് അംബാനിയുടെ ആസ്തി 217 കോടി ഡോളര്‍ ഉയര്‍ച്ചയാണ് നേടിയത്. ഇതാണ് സമ്പന്നപട്ടികയില്‍ ആറാം സ്ഥാനത്തേക്ക് അതിവേഗം മുകേഷ് അംബാനിയെ എത്തിച്ചത്. റിലയന്‍സ് ഓഹരികളിലുണ്ടായ മുന്നേറ്റം മൂലം കഴിഞ്ഞ 22 ദിവസം കൊണ്ട് മുകേഷ് അംബാനിയുടെ ആസ്തി 790 കോടി ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്.

ലോകത്തിലെ ആദ്യ പത്ത് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ഏക ഏഷ്യക്കാരന്‍ കൂടിയാണ് ഇപ്പോള്‍ അംബാനി. ജെഫ് ബെസോസ്(18400 കോടി ഡോളര്‍), ബില്‍ഗേറ്റ്സ്(11500 കോടി ഡോളര്‍), ബെര്‍നാഡ് അര്‍നോള്‍ട്ട് ്(9450 കോടി ഡോളര്‍), മാര്‍ക് സുക്കര്‍ബെര്‍ഗ് (9080 കോടി ഡോളര്‍) സ്റ്റീവ് ബാള്‍മെര്‍(7460 കോടി ഡോളര്‍) എന്നിവരാണ് പട്ടികയില്‍ മുകേഷ് അംബാനിക്ക് മുന്നിലുള്ളത്. അടുത്തിടെ ജിയോ പ്ലാറ്റ്ഫോമിലൂടെ വന്‍തോതിലുള്ള നിക്ഷേപം മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്വരൂപിച്ചിരുന്നു. ഫെയസ് ബുക്ക്, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, കെകെആര്‍, ജനറല്‍ അറ്റ്ലാന്റിക്, ഇന്റെല്‍, ക്വാല്‍കോം എന്നിവരുള്‍പ്പെടെയുള്ളവരില്‍ നിന്ന് 1.18 ലക്ഷം കോടി രൂപയാണ് ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചത്. ഇതു കൂടാതെ അവകാശ ഓഹരി വില്‍പ്പനയിലൂടെ 53,124 കോടി രൂപ സമാഹരിച്ചത് കടരഹിത കമ്പനിയായി മാറാനും കമ്പനിയെ സഹായിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it