ഇന്ന് നിങ്ങളറിയേണ്ട 5 പ്രാധാന വാര്‍ത്തകള്‍; ഒക്ടോബര്‍ 11

1. മുത്തൂറ്റ് ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീര്‍പ്പായി

മുത്തൂറ്റില്‍ 52 ദിവസമായി നടന്ന പണിമുടക്കിന് ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ ഇന്നു മുതല്‍ ജോലിക്ക് ഹാജരാകും. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം മാനേജ്‌മെന്റ് അംഗീകരിക്കും. സമരത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കും.

2. സാമ്പത്തിക തട്ടിപ്പ്; റാന്‍ബാക്‌സിയുടെയും ഫോര്‍ട്ടിസ് ആശുപത്രിയുടെയും സ്ഥാപകന്‍ അറസ്റ്റില്‍

പ്രമുഖ മരുന്നു കമ്പനിയായ റാന്‍ബാക്‌സിയുടെയും ഫോര്‍ട്ടിസ് ആശുപത്രിയുടെയും സ്ഥാപകന്‍ ശീവീന്ദര്‍ സിംഗ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. 740 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് റാന്‍ബാക്‌സിയുടെ മുന്‍ സിഎംഡി സുനില്‍ ഗോദ്വാനി, കവി അറോറ, അനില്‍ സക്‌സേന എന്നിവരെയും ശീവീന്ദര്‍ സിംഗിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

3. കേരള ബാങ്ക്; കാര്‍ഷിക വായ്പകള്‍ക്ക് പലിശ കുറയുമെന്ന് മന്ത്രി കടകംപള്ളി

കേരള ബാങ്കിന്റെ ധനസ്ഥിതി അനുസരിച്ച് നബാര്‍ഡില്‍ നിന്നു കൂടുതല്‍ പുനര്‍വായ്പ ലഭിക്കും. കാര്‍ഷിക വായ്പകള്‍ക്കു നിലവില്‍ ഏഴ് ശതമാനം പലിശയാണുള്ളത്. ജില്ലാ ബാങ്ക് എന്നത് ഒഴിവാക്കുമ്പോള്‍ തന്നെ പലിശ കുറയുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

4. കൊച്ചി റിഫൈനറി പെട്രോകെമിക്കല്‍ പ്ലാന്റ് ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ പൂര്‍ത്തിയാകുന്ന പ്രൊപ്പിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പ്രോജക്റ്റ്(പിഡിപിപി) ഡിസംബറില്‍ ഉല്‍പ്പാദനം ആരംഭിക്കും. ഒട്ടേറെ ചെറുകിട വ്യവസായങ്ങള്‍ക്ക് സാധ്യത തുറക്കുന്നതാണ് പദ്ധതി.

5. ടിസിഎസ്; ത്രൈമാസ ലാഭം 8042 കോടി രൂപ

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടിസിഎസ്) ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസത്തില്‍ 8042 കോടി രൂപ ലാഭം. മുന്‍ കൊല്ലം ഇതേ കാലയളവിലെ ലാഭത്തെക്കാള്‍ 1.8 ശതമാനമാണ് വര്‍ധനവ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it