ഏറ്റവും തൊഴിലവസരങ്ങള്‍ നല്‍കിയ മേഖലകളേത്?

Job, employment

ഇന്ത്യയില്‍ ഓരോ മാസവും ഒരു മില്യണ്‍ പേര്‍ 18 വയസ് പൂര്‍ത്തിയാക്കുന്നു. അത്രത്തോളം തൊഴിലവസരങ്ങളും ആവശ്യമായി വരുന്നു. എന്നാല്‍ രാജ്യത്തെ ഇപ്പോഴത്തെ തൊഴിലില്ലായ്മാനിരക്ക് ഭയപ്പെടുത്തുന്നതാണ്.

പ്രമുഖ ജോബ് സെര്‍ച്ച് പ്ലാറ്റ്‌ഫോമായ നൗക്രി ഡോട്ട്കോമിന്റെ എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട് അനുസരിച്ച് 2019ലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ ഐറ്റി, സോഫ്റ്റ് വെയര്‍ മേഖലയായിരുന്നു. ഈ മേഖലയിലെ ജോലികളുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധനയുണ്ടായി. രണ്ടാം സ്ഥാനം എക്കൗണ്ടിംഗ്, ടാക്‌സേഷന്‍ മേഖലയ്ക്കാണ്. ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ 28 ശതമാനമാണ് വളര്‍ന്നത്. വര്‍ഷത്തിന്റെ ആദ്യപകുതിയിലാണ് ഏറ്റവും വളര്‍ച്ചയുണ്ടായത്.

റീറ്റെയ്ല്‍, ബിപിഒ & ഐറ്റിഇഎസ്, എഡ്യുക്കേഷന്‍ & ടീച്ചിംഗ് തുടങ്ങിയ മേഖലകള്‍ അടുത്തതായി വരുന്നത്. ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ 10 ശതമാനമാണ് വളര്‍ന്നത്.

എന്നാല്‍ ഓട്ടോമൊബീല്‍, ഹോട്ടല്‍സ് & ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഓയ്ല്‍ & ഗ്യാസ് തുടങ്ങിയ മേഖലകളിലെ തൊഴിലവസരങ്ങള്‍ ഇടിയുകയാണുണ്ടായത്. ഓട്ടോമൊബീല്‍ മേഖലയില്‍ മാത്രം മൂന്നരലക്ഷം തൊഴിലവസരങ്ങളാണ് നഷ്ടപ്പെട്ടത്. ഈ മേഖലയില്‍ ജോലിക്ക് എടുക്കുന്നത് 11 ശതമാനമാണ് ഇടിഞ്ഞത്. ഹോസ്പിറ്റാലിറ്റി മേഖലയിലും ഏഴ് ശതമാനം ഇടിവുണ്ടായി.

തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വരുന്ന ലിസ്റ്റിംഗുകളുടെ അടിസ്ഥാനത്തിലാണ് നൗക്രി എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here