ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 03, 2021

രാജ്യത്തെ കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 37 ശതമാനം വര്‍ധിച്ചു

ഡിസംബറിലെ രാജ്യത്തിന്റെ കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 37 ശതമാനം ഉയര്‍ന്ന് 37.29 ബില്യണ്‍ ഡോളറിലെത്തി. ഇത് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കണക്കാണെന്ന് തിങ്കളാഴ്ച സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് നികുതി വകുപ്പ്

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് 1000 കോടി രൂപ പിഴ ചുമത്തുമെന്ന് നികുതി വകുപ്പ്. ഷവോമി, ഒപ്പോ എന്നിവരടങ്ങുന്നതാണ് നികുതി ബാധ്യത വരുത്തിവച്ചിട്ടുള്ള കമ്പനികളുടെ ലിസ്റ്റ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് ഇന്‍ഷുറന്‍സ് ഒമിക്രോണും കവര്‍ ചെയ്യും

കൊവിഡ് ചികിത്സാ ചിലവുകള്‍ ഉള്‍ക്കൊള്ളുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഒമിക്രോണ്‍ മൂലമുണ്ടാകുന്ന രോഗങ്ങളെയും കവര്‍ ചെയ്യും. ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ IRDAI തിങ്കളാഴ്ച പറഞ്ഞു.

ഡിസംബറിലെ ജിഎസ്ടി വരുമാനം 1.29 ലക്ഷം കോടി രൂപ

ഡിസംബറിലെ മൊത്ത ജിഎസ്ടി വരുമാനം 1.29 ലക്ഷം കോടിയായി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ച് 13 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ മാസത്തെ 1.31 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് കുറവുമാണ്.

വന്‍നഗരങ്ങളിലെ കോവിഡ് കേസുകളില്‍ കൂടുതലും ഒമിക്രോണ്‍

കോവിഡ് 19-ന്റെ മൂന്നാം തരംഗത്തിലാണെന്നും വന്‍നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയൊരു പങ്ക് ഒമിക്രോണ്‍ വകഭേദം മൂലം ഉള്ളതാണെന്നും വിദഗ്ധര്‍. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമുള്ളതാണെന്ന് കോവിഡ് വാക്സിന്‍ കര്‍മസേന തലവന്‍ ഡോ. എന്‍.കെ. അറോറ.

സ്വര്‍ണവില കുറഞ്ഞു

കേരളത്തില്‍ ജനുവരി ഒന്നിന് കൂടിയ സ്വര്‍ണവില ഇന്ന (ജനുവരി 3) കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ ഗ്രാമിന് 4545 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4525 രൂപയാണ് രേഖപ്പെടുത്തിയത്. പവന് 36,360 രൂപയായിരുന്നത് ഇതോടെ 36200 രൂപയായി.

ജനുവരി ഒന്നിന് വില കൂടിയതില്‍ പിന്നെ സ്വര്‍ണ വിലയില്‍ ഇന്നലെയും മാറ്റമുണ്ടായിരുന്നില്ല. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4960 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 39680 രൂപയുമായി. ഈ വിഭാഗത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇതേ വില തന്നെയായിരുന്നു.

പുതുവര്‍ഷത്തില്‍ മിന്നിതിളങ്ങി ഓഹരി വിപണി; സെന്‍സെക്സ് 929 പോയ്ന്റ് ഉയര്‍ന്നു

ആഭ്യന്തര നിക്ഷേപകര്‍ ആത്മവിശ്വാസത്തോടെ നിക്ഷേപം നടത്താന്‍ തയ്യാറായി മുന്നിട്ടിറങ്ങിയ കാഴ്ചയാണ് ഇന്ന് ഓഹരി വിപണിയില്‍ കണ്ടത്. 2022ലെ ആദ്യ വ്യാപാര ദിനത്തില്‍ തന്നെ സൂചികകള്‍ ഗണ്യമായ നേട്ടത്തോടെ ക്ലോസ് ചെയ്തു.

സെന്‍സെക്സ് 929 പോയ്ന്റ് നേട്ടത്തില്‍ 59,266 ല്‍ ക്ലോസ് ചെയ്തു. സൂചിക കമ്പനികളില്‍ 30ല്‍ 26 ഉം ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി.

നിഫ്റ്റി 272 പോയ്ന്റ് നേട്ടത്തില്‍ 17,626ല്‍ ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് വെറും അഞ്ച് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് താഴ്ച രേഖപ്പെടുത്തിയത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, എഫ് എ സി ടി, കല്യാണ്‍ ജൂവല്ലേഴ്സ്, കേരള ആയുര്‍വേദ, സ്‌കൂബിഡേ എന്നിവയുടെ ഓഹരി വിലകളാണ് ഇന്ന് താഴ്ന്നത്.

നിറ്റ ജലാറ്റിന്‍ ഓഹരി വില 6.38 ശതമാനം ഉയര്‍ന്നപ്പോള്‍ ഫെഡറല്‍ ബാങ്ക് ഓഹരി വിലയില്‍ ഇന്ന് 5.06 ശതമാനം വര്‍ധനയാണുണ്ടായത്. റബ്ഫില ഓഹരി വിലയും 5.18 ശതമാനം ഉയര്‍ന്നു.

Exchange Rates: January 03, 2021

ഡോളര്‍ 74.37

പൗണ്ട് 100.42

യുറോ 84.41

സ്വിസ് ഫ്രാങ്ക് 81.41

കാനഡ ഡോളര്‍ 58.64

ഓസിസ് ഡോളര്‍ 53.87

സിംഗപ്പൂര്‍ ഡോളര്‍ 55.08

ബഹ്‌റൈന്‍ ദിനാര്‍ 197.28

കുവൈറ്റ് ദിനാര്‍ 245.82

ഒമാന്‍ റിയാല്‍ 193.09

സൗദി റിയാല്‍ 19.80

യുഎഇ ദിര്‍ഹം 20.24

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it