നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 26  

1. ബാങ്കുകളുടെ കിട്ടാക്കടം കുറയുമെന്ന് ക്രിസിൽ

കിട്ടാക്കടം തിരിച്ചുപിടിക്കുന്ന നടപടികൾക്ക് വേഗം കൂടിയതും കിട്ടാക്കടത്തിന്റെ തോത് കുറഞ്ഞതും ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കുറയാൻ സഹായിക്കുമെന്ന റേറ്റിംഗ് ഏജൻസിയായ ക്രിസിൽ. അടുത്ത വർഷം മാർച്ചോടെ എൻപിഎ 8 ശതമാനമായി 8 ശതമാനമായി കുറയുമെന്നാണ് ഏജൻസി കണക്കാക്കുന്നത്.

2. മൈക്ക് പോംപിയോ ഇന്ന് മോദിയെക്കാണും

രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശത്തിനായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയിലെത്തി. രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം, എച്ച്–വണ്‍ബി വിസാ, ഇറാൻ എണ്ണ, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.

3. മൊറട്ടോറിയം നീട്ടാൻ റിസർവ് ബാങ്കിനെ സമീപിക്കും

കാർഷിക, വ്യവസായ വായ്പകളുടെ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്നഭ്യർത്ഥിച്ച് സർക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും (SLBC) റിസർവ് ബാങ്കിനെ സമീപിക്കും. പുനഃക്രമീകരിച്ച 1.25 ലക്ഷം പേരുടെ വായ്പകളുടെ മൊറട്ടോറിയം നീട്ടുന്ന കാര്യം ഇന്നലെ നടന്ന യോഗം തീരുമാനിച്ചെങ്കിലും നിഷ്ക്രിയ ആസ്തി സംബന്ധിച്ച സാങ്കേതിക തടസമുണ്ടെന്ന് ബാങ്കുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണം കൊണ്ടാണ് ആർബിഐയെ സമീപിക്കുന്നത്.

4. ആരോഗ്യ സൂചികയിൽ കേരളം ഒന്നാമത്

നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളം ഒന്നാമത്. 74.01 പോയന്റാണ് കേരളത്തിന്. ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയ്ക്ക് മൂന്നാം സ്ഥാനവും. ദേശീയ സൂചികയുടെ ആദ്യ റിപ്പോർട്ടിലും കേരളമായിരുന്നു മുന്നിൽ. ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ.

5. തിരിച്ചടവ് വീണ്ടും മുടക്കി ഡിഎച്ച്എഫ്എൽ

ബോണ്ടുകളിന്മേലുള്ള തിരിച്ചടവ് രണ്ടാം തവണയും മുടക്കി ഡിഎച്ച്എഫ്എൽ. ഒരു ഡസനിലധികം നിക്ഷേപകർക്ക് കമ്പനി നൽകാനുള്ള 375 കോടി രൂപയിൽ 225 കോടി ഇനിയും നൽകാനുണ്ട്. ജൂൺ നാലിന് 850 കോടി രൂപയുടെ തിരിച്ചടവ് മുടക്കിയതിനെത്തുടർന്ന് റേറ്റിംഗ് 'default' എന്ന നിലയിലേക്ക് താഴ്ത്തിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it