നവം. 21: ഇന്ന് നിങ്ങൾ അറിയേണ്ട 10 ബിസിനസ് വാർത്തകൾ

1. ഓഹരി വിറ്റഴിക്കൽ: ലക്ഷ്യം നേടാനാവുമെന്ന് ധനമന്ത്രാലയം

കേന്ദ്ര സർക്കാർ ഈ സാമ്പത്തിക വര്‍ഷം പദ്ധതിയിടുന്ന 80,000 കോടിയുടെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കാണുമെന്ന് ധനമന്ത്രാലയം. ഓഹരി വിപണിയിലെ ചാഞ്ചാട്ടം മൂലം ടാർജറ്റ് നേടാനായേക്കില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

2. ബോണ്ട് വില്പനയിലൂടെ 10,000 കോടി ലക്ഷ്യമിട്ട് ദേശീയപാതാ അതോറിറ്റി

റീറ്റെയ്ൽ നിക്ഷേപകർക്കായി ഇറക്കുന്ന ആദ്യ ടാക്സബിൾ ബോണ്ടുകളിലൂടെ 10,000 കോടി രൂപ സമാഹരിക്കാൻ ദേശീയപാതാ അതോറിറ്റി. ഈ ഫണ്ട് ഭാരത്മാല പദ്ധതിക്കായി വിനിയോഗിക്കും.

3. ഗുരുപ്രതാപ് ബൊപാരിയ ഫോക്സ് വാഗൻ എംഡി

സ്കോഡ മേധാവി ഗുരുപ്രതാപ് ബൊപാരിയക്ക് ഫോക്സ് വാഗൻന്റെ ചുമതലയും. ഫോക്സ് വാഗൻ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി അദ്ദേഹം ജനുവരിയിൽ ചുമതലയേൽക്കും.

4. ഇസാഫ്: ലാഭം 24 കോടി

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 24 കോടി രൂപ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 48.99 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

5. പ്രതിസന്ധികൾക്കിടയിലും ചെറുകിട ബിസിനസുകൾക്ക് ശുഭപ്രതീക്ഷ

രണ്ടാം പാദത്തിൽ ചെറുകിട ബിസിനസുകാർക്ക് സമ്പദ് വ്യവസ്ഥയിലും സ്വന്തം വളർച്ചയിലുമുള്ള വിശ്വാസം മാറ്റമില്ലാതെ തുടരുന്നു എന്ന് സർവെ. എം.എസ്.എം.ഇകൾക്ക് വായ്പ ലഭിക്കുന്നതിനെ സംബന്ധിച്ച് കടുത്ത ആശങ്ക നിലനിക്കുന്ന സാഹചര്യത്തിലാണ് സർവെ ഫലം.

6. ഇലക്ട്രിക്-വാഹനങ്ങൾക്ക് ചാർജിങ് സംവിധാനമൊരുക്കാൻ എൻടിപിസി കരാർ

ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ട ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ ഒരുക്കാൻ ടാക്സി സേവനദാതാക്കളുമായി എൻടിപിസി കരാറിൽ ഒപ്പിട്ടു. ഒലാ, ബൗൺസ്, ഷട്ടിൽ തുടങ്ങിയ ഏഴോളം കമ്പനികളുമായാണ് കരാർ.

7. യുഎസ് നയങ്ങൾ പരിശോധിക്കാൻ പാനൽ വേണമെന്ന് ലോക വ്യാപാര സംഘടനയോട് ഇന്ത്യ

യുഎസിന്റെ വ്യാപാര നയങ്ങൾ പരിശോധിക്കാൻ പ്രത്യേക പാനൽ രൂപീകരിക്കണമെന്ന് ലോക വ്യാപാര സംഘടനയോട് ഇന്ത്യ ആവശ്യപ്പെട്ടു. ചില സ്റ്റീൽ, അലൂമിനിയം ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള തീരുമാനത്തിനെയാണ് ഇന്ത്യ എതിർക്കുന്നത്.

8. 2017-18ൽ ബിജെപി സമാഹരിച്ചത് 400 കോടി

കഴിഞ്ഞ സാമ്പത്തിക വർഷം ബിജെപി സംഭാവനകളിലൂടെ സമാഹരിച്ചത് 400 കോടി രൂപ. ഇലക്ഷൻ കമ്മീഷനു മുൻപിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കോൺഗ്രസിന് ലഭിച്ചത് 26 കോടി രൂപ.

9. ടെക്കികളുടെ എണ്ണം മൂന്നിരട്ടിയാകുമെന്ന് കർണാടക സർക്കാർ

കർണാടകത്തിലെ ഐറ്റി പ്രൊഫഷണലുകളുടെ എണ്ണം 2025 ഓടുകൂടി 30 ലക്ഷമാകുമെന്ന് സംസ്ഥാന സർക്കാർ. ഇപ്പോഴത്തേതിന്റെ മൂന്നിരട്ടി വരുമിത്. 2025ൽ ഐറ്റി രംഗത്തുനിന്നുള്ള വരുമാനം 11.7 ലക്ഷം കോടിയാകുമെന്ന് ഐറ്റി മന്ത്രി കെ.ജെ ജോർജ് പറഞ്ഞു.

10. പാക്കിസ്ഥാന് സഹായം നൽകില്ലെന്ന് ട്രംപ്

തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കാത്തിടത്തോളം കാലം പാക്കിസ്ഥാന് 1.3 ബില്യൺ ഡോളറിന്റെ ധനസഹായം നൽകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it