അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ അർദ്ധ-ശതകോടീശ്വരൻമാരുടെ എണ്ണം 70% കൂടും

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ അർദ്ധ-ശതകോടീശ്വരൻമാരുടെ (demi-billionaires) എണ്ണം 70 ശതമാനം വർധിക്കുമെന്ന് റിപ്പോർട്ട്.

അൻപത് കോടി ഡോളറോ അതിൽ കൂടുതലോ ആസ്തിയുള്ളവരെയാണ് അർദ്ധ-ശതകോടീശ്വരൻമാർ എന്ന പദം കൊണ്ട് ഉദ്ദശിക്കുന്നത്. ലണ്ടൻ ആസ്ഥാനമായ പ്രോപ്പർട്ടി കൺസൾറ്റൻറ് ഏജൻസി നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത് ഡെമി-ബില്യണയർമാരുടെ എണ്ണം 2022 ൽ 340 ആയി ഉയരുമെന്നാണ്. 2017 ൽ 200 പേർ ഉണ്ടായിരുന്ന സ്ഥാനത്താണിത്.

എന്നിരുന്നാലും ഏറ്റവും കൂടുതൽ അർദ്ധ-ശതകോടീശ്വരൻമാർ ഉള്ള രാജ്യം അമേരിക്ക തന്നെയായിരിക്കും. അഞ്ച് വർഷത്തിൽ യുഎസിലെ ഡെമി-ബില്യണയർമാരുടെ എണ്ണം 1830 ൽ നിന്ന് 2500 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ ഇത് 490 ൽ നിന്ന് 990 ആയി വർധിക്കും.

അഞ്ചു വർഷത്തിനുള്ളിൽ ഡെമി-ബില്യണയർമാരുടെ എണ്ണത്തിന്റെ കാര്യത്തിൽ ഏഷ്യ വടക്കേ അമേരിക്കയെ മറികടക്കും എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it