ഒമാനിൽ മൂന്ന് തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം

ഒമാനിൽ സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കി. മൂന്ന് തൊഴിൽ മേഖലകളിൽ കൂടി സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനമായിട്ടുണ്ട്. ഇത് മലയാളികളുൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്ക് തിരിച്ചടിയാവും.

നുട്രീഷനിസ്റ്റ്, സ്പീച് തെറാപ്പിസ്റ്റ് എക്സ്റേ ടെക്നിഷ്യൻ എന്നീ തസ്തികകളിലാണ് സ്വദേശിവൽക്കരണം ശക്തമാക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റേതാണ് നടപടി.

ഇതുകൂടാതെ രാജ്യത്ത് സ്വകാര്യ കമ്പനികൾക്ക് പോയ്ന്റ് സംവിധാനം നടപ്പാക്കണമെന്ന് ശൂറാ കൗൺസിൽ നിർദേശം നൽകിയിട്ടുണ്ട്. സ്വദേശികളെ ഉയർന്ന തസ്തികകളിൽ നിയമിക്കുന്ന കമ്പനികൾക്ക് കൂടുതൽ പോയിൻറ് കിട്ടും. കൂടുതൽ പോയ്ന്റ് ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് കൂടുതൽ സർക്കാർ ആനുകൂല്യങ്ങലുണ്ടാകും.

വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള അനുമതി അറിയിക്കുന്ന പുതിയ ഓൺലൈൻ സംവിധാനവും മാനവ വിഭവശേഷി മന്ത്രാലയം നടപ്പിലാക്കും.

ഡ്രൈവിംഗ് മേഖലയിലാണെങ്കിൽ ഹെവി വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ വിദേശികൾക്ക് ലൈസൻസ് അനുവദിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it