പാലാരിവട്ടം പാലം പൊളിക്കുന്നതിനു ഹൈക്കോടതിയുടെ ഇടക്കാല വിലക്ക്

അപകടാവസ്ഥയിലായ പാലാരിവട്ടം മേല്‍പ്പാലം പൊളിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.ലോഡ് ടെസ്റ്റ് നടത്തുന്നതില്‍ വിദഗ്ദ്ധരുമായി ആലോചിച്ച് രണ്ടാഴ്ച്ചക്കകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

പാലം

പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍

ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്നിക്കല്‍ കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്സും

ഇതിന്റെ മുന്‍ പ്രസിഡന്റ് അനില്‍ ജോസഫും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ

ഉത്തരവ്. പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാന്‍ കഴിയുമോയെന്നു

പരിശോധിക്കാതെ പൊളിക്കാനുള്ള തീരുമാനം തടയണമെന്നതാണ് പ്രധാന ആവശ്യം.

അറ്റക്കുറ്റപ്പണിയിലൂടെ

പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ട്

തള്ളിക്കൊണ്ടാണ് ഇ.ശ്രീധരന്റെ മാത്രം വാക്ക് കേട്ട് പാലം

പൊളിക്കാനൊരുങ്ങുന്നതെന്നു ഹര്‍ജിക്കാര്‍ വാദിക്കുന്നു.ഭാര പരിശോധനയടക്കം

ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it