തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍, ഡീസലല്‍ വില വര്‍ധന

വ്യാഴാഴ്ച രാവിലെ 6 ന് തന്നെ പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.

Petrol Prices Hiked For Sixth Consecutive Day On Tuesday
-Ad-

80 ദിവസത്തോളം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന പെട്രോള്‍, ഡീസല്‍ വില ഇന്ന് തുടര്‍ച്ചായ അഞ്ചാം ദിവസവും ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ 6 ന് തന്നെ പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസ കൂടി 75.37 രൂപയായി.

ഒരു ലിറ്റര്‍ ഡീസലിന്റെ വില 21 പൈസ ഉയര്‍ന്ന് 69.33 രൂപയായി. കോഴിക്കോട് പെട്രോളിന് 55 പൈസ കൂടി 74.57 രൂപയും ഡീസലിന് 53 പൈസ ഉയര്‍ന്ന് 68.80 രൂപയുമാണ് വില.

എറണാകുളത്ത് ഒരു ലിറ്റര്‍ പെട്രോളിന് 46 പൈസ ഉയര്‍ന്ന് 74.06 രൂപയും ഡീസലിന് 38 പൈസ ഉയര്‍ന്ന് 68.20 രൂപയുമാണ് ഇന്നത്തെ നിരക്ക്. വരും ദിവസങ്ങളില്‍ ഇനയും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here