പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി

ആഗോള ഉപഭോഗം ഉയര്‍ന്നു; ഒപെക് ഉത്പാദനം കുറച്ചു

70 percent of the fuel price goes to central and state governments in taxes
-Ad-

ഈ മാസം ഉടനീളം ഇന്ധനവില ക്രമമായി ഉയര്‍ന്നു. പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 77 രൂപ 12 പൈസയും ഡീസലിന് 71 രൂപ 53 പൈസയുമാണ് ഇന്നത്തെ നിരക്ക്.

പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 78.48 രൂപയും ഡീസലിന് 72.91 രൂപയും നല്‍കണം. കോഴിക്കോട് പെട്രോളിന് 77.45 രൂപയും ഡീസലിന് 71.87 രൂപയും.കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 30 പൈസയും ഡീസലിന് ഒരുരൂപ 83 പൈസയും വര്‍ദ്ധിച്ചു.

ആഗോളവിപണിയില്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതും ഇന്ധനവില ഉയരാന്‍ ഇടയാക്കുന്നുണ്ട്. ആഗോളവിപണിയില്‍ ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 0.21 ശതമാനം കൂടി 67.01 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച 66 ഡോളറായിരുന്നു.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here