മുഴുവന്‍ പണവും തരാം, കേസുകള്‍ ഒഴിവാക്കൂ: വീണ്ടും വിജയ് മല്യ

വായ്പാ കുടിശ്ശികയുടെ 100 ശതമാനവും തിരിച്ചടച്ച് കേസുകള്‍ ഒഴിവാക്കി ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കു മടങ്ങിവരാന്‍ തന്നെ അനുവദിക്കണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് വിജയ് മല്യ. ലണ്ടനിലെ കോടതിയില്‍ നിന്നുള്ള നടപടിയിലൂടെ നിയമത്തിനു വിധേയനാകാന്‍ ഇന്ത്യക്കു വിട്ടുകിട്ടുമെന്ന നില വന്നതോടെയാണ് പുതിയ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ പേരില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചതോടൊപ്പമുള്ള മല്യയുടെ അഭ്യര്‍ത്ഥന.

കോവിഡ് -19 ദുരിതാശ്വാസ പാക്കേജിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അവര്‍ക്ക് ആവശ്യമുള്ളത്ര കറന്‍സി അച്ചടിക്കാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് വായ്പകളുടെ 100% തിരിച്ചടവ് വാഗ്ദാനം ചെയ്യുന്ന എന്നെ അവഗണിക്കുന്നത് ശരിയാണോ?-പ്രവര്‍ത്തനരഹിതമായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രൊമോട്ടര്‍ ഒരു ട്വീറ്റില്‍ ആരാഞ്ഞു. 9,000 കോടി രൂപയുടെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആണ് മല്യക്കു മേലുള്ളത്.

ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവിനെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ മല്യ നല്‍കിയ അപ്പീല്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ യുകെ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള അപ്പീല്‍ ഗുണകരമാകില്ലെന്നാണു വിലയിരുത്തല്‍. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കടം വാങ്ങിയ തുകയുടെ 100 ശതമാനം ബാങ്കുകള്‍ക്ക് നല്‍കാമെന്ന് താന്‍ മുമ്പ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് വിജയ് മല്യ നേരത്തെയും ട്വീറ്റ് ചെയ്തിരുന്നു. ബാങ്കുകളൊന്നും പണം എടുക്കാന്‍ തയ്യാറായില്ല. ആദായനികുതി വകുപ്പ് മല്യയുടെ സ്വത്ത് കണ്ടു കെട്ടിയിരിക്കുകയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it