ഇന്ത്യയിലെ നിക്ഷേപ സാധ്യത മുതലാക്കണമെന്ന്, ബ്രിക്‌സ് രാജ്യങ്ങളോട് മോദി

ലോകത്തിലെ ഏറ്റവും നിക്ഷേപ സൗഹാര്‍ദ്ദ ഗുണമാര്‍ന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോകത്തിലെ ഏറ്റവും നിക്ഷേപ സൗഹാര്‍ദ്ദ ഗുണമാര്‍ന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും അഞ്ച് രാജ്യങ്ങളുടെ ഗ്രൂപ്പിംഗ് സാമ്പത്തിക വികസനത്തിന് പാതയൊരുക്കിയതായി ബ്രസീലില്‍ ബ്രിക്‌സ് ബിസിനസ് ഫോറത്തിന്റെ സമാപന ചടങ്ങില്‍ മോദി പറഞ്ഞു.

ഇന്ത്യയെ പരിധിയില്ലാത്ത അവസരങ്ങളുടെ നാടായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാഷ്ട്രീയ സ്ഥിരത, പ്രവചനീയമായ നയം, ബിസിനസ് സൗഹാര്‍ദ്ദ പരിഷ്‌കാരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും തുറന്നതും നിക്ഷേപപരവുമായ സൗഹൃദ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. ബ്രിക്‌സ് ബിസിനസ്സ് നേതാക്കളെ ആകര്‍ഷിക്കുകയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപം നടത്താന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.

ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ 50 ശതമാനവും ബ്രിക്‌സ് രാജ്യങ്ങളിലാണ്. ലോകത്ത് സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും, ബ്രിക്‌സ് രാജ്യങ്ങള്‍ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തി. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. സാങ്കേതികവിദ്യയിലും നവീകരണത്തിലും പുതിയ മുന്നേറ്റങ്ങള്‍ കൈവരിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here