ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഒക്ടോബര്‍ 01

1. പൊതുമേഖലാ ബാങ്കുകള്‍ ഇനി 10 മുതല്‍ നാല് വരെ

സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകള്‍ ഇന്ന് മുതല്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണി വരെ പ്രവര്‍ത്തിക്കും. ഇന്നലെ വരെ വൈകുന്നേരം 3.30 വരെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് മുതല്‍ അരമണിക്കൂര്‍ കൂടുതല്‍ സമയം ഇടപാടുകാര്‍ക്ക് ബാങ്ക് സേവനങ്ങള്‍ ലഭ്യമാകും.

2. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31 ആക്കി

റേഷന്‍ കാര്‍ഡ് - ആധാര്‍ ബന്ധിപ്പിക്കലിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 വരെയാക്കി. സംസ്ഥാനത്തെ 36.1 ലക്ഷം കാര്‍ഡ് ഉടമകള്‍ ഇനിയും ആധാറുമായി റേഷന്‍കാര്‍ഡ് ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ ആണിത്.

3. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഓഹരികള്‍ പൂര്‍ണമായും വില്‍ക്കാന്‍ ശുപാര്‍ശ

പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് കോര്‍പ്പറേഷന്‍ ലിമിറ്റഡ്് (ബിപിസിഎല്‍), നീപോകോ, ടിഎച്ച്ഡിസി (തെഹ്‌രി ഹൈഡ്രോ), ഷിപ്പിംഗ് കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരികള്‍ പൂര്‍ണമായി വില്‍ക്കാന്‍ ഓഹരി വില്‍പ്പനയ്ക്കുള്ള സെക്രട്ടറിമാരുടെ പാനല്‍ ശുപാര്‍ശ ചെയ്തു. കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ (കോണ്‍കോര്‍)30% ഓഹരികളും വിറ്റഴിക്കും.

4. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്

വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന നീതി ആയോഗ് റിപ്പോര്‍ട്ടിലാണ് 76.6 ശതമാനം പോയിന്റോടെ കേരളം ഒന്നാമതെത്തിയത്. ഉത്തര്‍ പ്രദേശാണ് സ്‌ക്കൂള്‍ ഏറ്റവും പിന്നിലുള്ളത്. 36.4 ശതമാനം.

5. മരട് ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ രണ്ടു ദിവസത്തിനകം ഒഴിയാന്‍ നിര്‍ദ്ദേശം

സുപ്രീം കോടതി പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട മരട് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് താമസക്കാര്‍ രണ്ടു ദിവസത്തിനകം ഒഴിയണമെന്ന് ജില്ലാ ഭരണകൂടം. താമസക്കാര്‍ ഒഴിഞ്ഞ് തുടങ്ങി. എന്നാല്‍ ജില്ലാ ഭരണകൂടം കണ്ടെത്തി നല്‍കിയ ഫ്‌ളാറ്റുകളില്‍ ഒഴിവില്ലെന്ന പരാതി് ഫ്‌ളാറ്റുടമകള്‍ ഉന്നയിക്കുന്നുണ്ട്. മാറിത്താമസിക്കാന്‍ ഫ്‌ളാറ്റുകള്‍ കണ്ടെത്തുന്നത് വൈകിയാല്‍ നിര്‍ദ്ദിഷ്ട മൂന്നാം തീയതിക്കുള്ളില്‍ ഒഴിയാനാകില്ലെന്നും ഫ്‌ളാറ്റുടമകള്‍ അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it