ട്രെയിന്‍ മുടങ്ങിയവര്‍ക്ക് റീഫണ്ട് സംവിധാനം ഒരുക്കി റെയില്‍വേ; അപേക്ഷിക്കേണ്ടതിങ്ങനെ

പ്രളയം മൂലം ട്രെയിന്‍ യാത്ര മുടങ്ങിയപ്പോയവര്‍ക്ക് റീഫണ്ട് സംവിധാനം ഒരുക്കിയതായി റെയില്‍വേ. ഇതിനായി ഏതെങ്കിലും റെയില്‍വേസ്‌റ്റേഷനിലെത്തി ടിക്കറ്റ് ഡിപ്പോസിറ്റ് റെസീപ്റ്റ് നല്‍കിയാല്‍ മതിയാകും. ഒക്ടോബര്‍ 15 വരെ ഈ സംവിധാനം ലഭ്യമായിരിക്കും. ഇ- ടിക്കറ്റ് ആയി ബുക്ക് ചെയ്തവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. അതിനായി ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ടിഡിആര്‍ ഫോം പൂരിപ്പിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്.

യുടിഎസ് മൊബീല്‍ ആപ്പു വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ cospm@sr.railnet.gov.in എന്ന ഇ-മെയിലില്‍ ടിക്കറ്റ് നമ്പര്‍, റദ്ദാക്കാനുള്ള കാരണം എന്നിവ വ്യക്തമായി എഴുതി ഇ- മെയില്‍ ചെയ്യണം.

ഇ-മെയില്‍ അയയ്ക്കാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റല്‍ വഴിയും റദ്ദാക്കല്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി താഴെ കാണുന്ന വിലാസം ഉപയോഗിക്കുക.

ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍
പാസഞ്ചര്‍ മാര്‍ക്കറ്റിങ്
സതേണ്‍ റെയില്‍വേ
മൂര്‍ മാര്‍ക്കറ്റ്
ചെന്നൈ - 600003

കൂടുതല്‍ വിവരങ്ങള്‍ക്ക് 1078, 9188292595, 9188293595 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it