റെയില്‍വേ മെനുവില്‍ വീണ്ടും ജനപ്രിയ കേരള വിഭവങ്ങള്‍

ഫിഷ് കറിയും മെനുവില്‍ സ്ഥാനം പിടിച്ചു

-Ad-

ജനപ്രിയ കേരള വിഭവങ്ങളും ലഘുഭക്ഷണങ്ങളും റെയില്‍വേ മെനുവില്‍ വീണ്ടം ഉള്‍പ്പെടുത്തി.പുട്ട്, കടലക്കറി, മുട്ടക്കറി, അപ്പം, പൊറോട്ട, പഴംപൊരി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ തുടങ്ങിയവയെല്ലാം തുടര്‍ന്നും ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യമാകുമെന്ന് റെയില്‍വേ കാറ്ററിംഗ് ചുമതലയുള്ള ഐ.ആര്‍.സി.ടി.സി. അറിയിച്ചു.

കേരള വിഭവങ്ങള്‍ റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കി പകരം ഉത്തരേന്ത്യന്‍ വിഭവങ്ങളുമായുള്ള പട്ടിക പുറത്തിറക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോഴാണ്് കേരളാ വിഭവങ്ങള്‍ പുനഃസ്ഥാപിച്ചത്.മെനുവില്‍ ഫിഷ് കറിയും പുതുതായി സ്ഥാനം പിടിച്ചു.  യാത്രക്കാരുടെ ആവശ്യങ്ങളും പ്രദേശിക മുന്‍ഗണനയും കണക്കിലെടുത്ത് കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ മേഖലാ ഓഫീസുകള്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കിയിട്ടുണ്ടെന്നും ഐആര്‍സിടിസി അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here