ഇന്ന് നിങ്ങള്‍ അറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; സെപ്റ്റംബര്‍ 17

1. സാമ്പത്തിക രംഗം വളര്‍ച്ച നേടും; ആര്‍ബിഐ ഗവര്‍ണര്‍

സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള ഗവണ്മെന്റിന്റെ പദ്ധതികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ സഹായകമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാമ്പത്തിക മാന്ദ്യം കണക്കിലെടുത്താണ് ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുന്നതെന്നും സാമ്പത്തിക ഉണര്‍വിന് മറ്റ് ചില ഘടകങ്ങള്‍ കൂടെ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പുതുക്കിയ പിഴ പിന്നീട്

ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ കുറയ്ക്കാന്‍ കേന്ദ്രവുമായി കൂടിയാലോചിക്കുമെന്നു മന്ത്രി എകെ ശശീന്ദ്രന്‍. അതുവരെ ഉയര്‍ന്ന പിഴ ഈടാക്കില്ലെന്നും ഉന്നത തല യോഗം തീരുമാനിച്ചു.

3. എസ്ഐപി: കൈവരിച്ചത് 8231 കോടി രൂപ

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്ഐപി) വഴി മ്യൂച്ചല്‍ ഫണ്ട് വ്യവസായം കഴിഞ്ഞ മാസം നേടിയത് 8231 കോടി രൂപ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.5% വളര്‍ച്ചയാണ് എസ്ഐപി കൈവരിച്ചിട്ടുള്ളത്.

4. എല്ലാ ബാങ്കുകളുടെയും ഭവന വായ്പ നിരക്കുകള്‍ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കും; നിര്‍മല സീതാരാമന്‍

റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ഭവന വായ്പകളെ ബന്ധിപ്പിക്കുമെന്ന് നേരത്തെ നടത്തിയ പ്രഖ്യാപനം ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവര്‍ത്തിച്ചു. എല്ലാ ബാങ്കുകളുടെയും ഭവന വായ്പ നിരക്കുകള്‍ ഈ രീതിയിലേക്ക് മാറ്റുമെന്നും അവർ പറഞ്ഞു.

5. മൊറട്ടോറിയം ആനുകൂല്യങ്ങള്‍ കര്‍ഷകരിലേക്കെത്തിക്കാന്‍ സാമ്പത്തിക സാക്ഷരതാ യജ്ഞവുമായി സര്‍ക്കാര്‍

പ്രളയബാധിത വില്ലേജുകളിലെ ബാങ്കു വായ്പകള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട മൊറട്ടോറിയം ആനുകൂല്യം മുഴുവനാളുകളിലേക്കും എത്തിക്കുന്നതിനുളള നടപടികളുടെ ഭാഗമായാണ് സാമ്പത്തിക സാക്ഷരതാ യജ്ഞം സർക്കാർ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം വായ്പാ പുനക്രമീകരണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ എല്ലാ ജനങ്ങളിലേക്കും എത്തിക്കാന്‍ സാധിച്ചില്ല എന്നതിനെ തുടര്‍ന്നാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it