ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഓഗസ്റ്റ് 8

1. പലിശ കുറച്ചില്ലെങ്കില്‍ ഇടപെടുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

1.1 % വീതം നാലു തവണയായി റിപ്പോ നിരക്ക് കുറച്ചിട്ടും ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവു വരുത്തിയില്ലെങ്കില്‍ ഇടപെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്. മാന്ദ്യം മാറ്റാന്‍ വിപണിയില്‍ ബാങ്ക് വായ്പകള്‍ പ്രത്യേകിച്ച് സാധാരണക്കാര്‍ ആശ്രയിക്കുന്ന എന്‍ബിഎഫ്‌സികളുടെ വായ്പകള്‍ ലഭ്യമാക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

2. റബര്‍ വില 146 ആയി കുറഞ്ഞു

വിലയില്‍ ഇടിവ് നേരിട്ട് റബര്‍. കഴിഞ്ഞ മാസം 152 രൂപ വരെ ഉയര്‍ന്ന വില കഴിഞ്ഞ ദിവസങ്ങളില്‍ 146 രൂപയായി കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂടിയതാണ് ഇതിന് കാരണം.

3. ഓഗസ്റ്റ് 10 മുതല്‍ എസ്ബിഐ പലി നിരക്ക് 8.25 %

ആര്‍ബിഐ പലിശനിരക്ക് കുറച്ചതിനു പിന്നാലെ എസ്ബിഐ അടിസ്ഥാന വായ്പ പലിശ നിരക്ക് 0.15 % കുറച്ചു. ഓഗസ്റ്റ് പത്തു മുതല്‍ 8.40 ശതമാനത്തില്‍ നിന്നും 8.25 ശതമാനമായി കുറയും.

4. കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം

കഴിഞ്ഞ മുപ്പതു വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധന. ഗ്രാമിന് 3400 രൂപ ആയി ഉയര്‍ന്ന്, 2019 ഓഗസ്റ്റ് ഏഴിന് പവന് 27,200 രൂപയെത്തി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ബുധനാഴ്ച വര്‍ധിച്ചത്.

5. ഓട്ടോമൊബീല്‍ മേഖല ഉയരണമെങ്കില്‍ ജിഎസ്ടി കുറയണം; ആനന്ദ് മഹീന്ദ്ര

ഓട്ടോമൊബീല്‍ മേഖലയിലെ കിതപ്പ് മാറണമെങ്കില്‍ സെസ് ഒഴിവാക്കുകയും ജിഎസ്ടി കുറയുകയും ചെയ്യണമെന്ന് മഹീന്ദ്ര& മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. സര്‍ക്കാരുമായി ചേര്‍ന്നുകൊണ്ട് ഇലക്ട്രോണിക് വെഹിക്കിള്‍ ഉല്‍പ്പാദനത്തിനായി പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയെ ഇവി ഹബ് ആക്കുമെന്നും അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it