ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഓഗസ്റ്റ് 27

1. ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക് ; 1.76 ലക്ഷം കോടി രൂപ കേന്ദ്രത്തിന് നല്‍കും

അധിക കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാറിന് കൈമാറാന്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ അധ്യക്ഷന്‍ ആയ സമിതിയുടെ ശുപാര്‍ശ. കേന്ദ്ര ബോര്‍ഡ് ആര്‍ ബി ഐ അംഗീകരിച്ചതോടെ ബജറ്റില്‍ പ്രതീക്ഷിച്ചതിലും 64 ശതമാനം അധിക തുക ആര്‍ബിഐ യില്‍ നിന്നും ലഭിക്കും.

2. ജിഎസ്ടി റിട്ടേണ്‍: അവസാന തീയതി നവംബര്‍ 30 ആക്കി

ചരക്ക്, സേവന നികുതി(ജിഎസ്ടി) റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം നവംബര്‍ 30 ആക്കി നീട്ടി. 2017 ജൂലൈ 1 മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലാവധിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടത് കണക്കിലെടുത്താണിത്.

3. ഇപിഎഫ് പരിശോധന ഓണ്‍ലൈന്‍ ആക്കും

എംപ്ലോയീസ് പ്രൊവിഡന്റ് പണ്ട് ഓര്‍ഗനൈസേഷന്‍ നേരിട്ടു നടത്തുന്ന പരിശോധനയ്ക്കു പകരം ഓണ്‍ലൈന്‍ സംവിധാനം വരുന്നു. ഇ- ഇന്‍സ്‌പെക്ഷന് ആവശ്യമായ സംവിധാനമുള്ള സ്ഥാപനങ്ങളില്‍ നേരിട്ടുള്ള പരിശോധന അനിവാര്യമാണെങ്കില്‍ മാത്രമേ നടത്തൂവെന്നും യുഎഎന്‍ നമ്പറില്ലാത്തവര്‍ക്ക് ബദല്‍ സംവിധാനം വരുമെന്നും കേന്ദ്ര ഇപിഎഫ് കമ്മീഷണറുടെ അറിയിപ്പ്.

4. പട്ടയ ഭൂമിയില്‍ കെട്ടിടനിര്‍മാണം നടത്താന്‍ രണ്ട് മാസത്തിനകം പുതിയ നിയമം

പട്ടയ ഭൂമിയില്‍ കെട്ടിടനിര്‍മാണം നടത്താന്‍, കെട്ടിട നിര്‍മാണം എന്താവശ്യത്തിനുള്ളത് എന്ന് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കി. പുതിയ നിയമ നിര്‍മാണം രണ്ട് മാസത്തിനകം ഉണ്ടാകണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.

5. 10 കോടി രൂപ വരെയുള്ള വ്യവസായ നിക്ഷേപങ്ങള്‍ക്ക് ആദ്യ മൂന്നു വര്‍ഷത്തേക്ക് ലൈസന്‍സ് വേണ്ട

10 കോടി വരെ നിക്ഷേപം വേണ്ട വ്യവസായങ്ങള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് ലൈസന്‍സ് വേണ്ട,10 കോടിയിലേറെ നിക്ഷേപം വരുന്ന വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പ്രത്യേക നിക്ഷേപ പ്രോത്സാഹന ബ്യൂറോ രൂപീകരിച്ച് അതില്‍ നിന്നും നേരിട്ടനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകജാലക നിയമത്തില്‍ ഭേദഗതി നടത്തുന്നതോടെ മാത്രമേ ഇത് നിലവില്‍ വരൂ എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it