ഈ സ്വര്‍ണത്തിന്റെ പോക്ക് എങ്ങോട്ട്?

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന്

Gold jewellery

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 200 രൂപ കൂടി 26120 രൂപയിലെത്തി. ഗ്രാമിന്റെ വില 3265 രൂപയാണ്. 

അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസേര്‍വ് പലിശനിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളെ തുടര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചത്. യു.എസ് ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പത് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകാനുള്ള സാധ്യതയുള്ളതിനാലാണ് പലിശനിരക്ക് കുറയ്ക്കാനൊരുങ്ങുന്നത്. ഇതോടെ നിക്ഷേപകര്‍ കൂടുതല്‍ സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് തിരിയുകയായിരുന്നു. ആഗോളവിപണിയിലും സ്വര്‍ണവില വര്‍ധിച്ചു. 

ഇക്കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ തീരുവ ഉയര്‍ത്തിയതും രാജ്യത്ത് സ്വര്‍ണവില കൂടാന്‍ കാരണമായി. വിവാഹസീസണ്‍ അടുക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഇത്രയും വര്‍ധിച്ചത് ഉപഭോക്താക്കള്‍ക്ക് ബാധ്യതയാകും. 

LEAVE A REPLY

Please enter your comment!
Please enter your name here